രാജ്യത്ത് വാക്സിന് വിതരണത്തിന് മുന്നോടിയായി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി. തിങ്കളാഴ്ച വൈകിട്ട് 4 മണിക്കാണ് യോഗം ചേരുക. രാജ്യത്ത് ഈ മാസം 13 മുതല്‍ വാക്സിന് വിതരണം ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്‍പ് അറിയിച്ചിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ വാക്സിന് വിതരണ പദ്ധതിയ്ക്ക് സജ്ജരാകാന്‍ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.അതേസമയം, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വാക്സിന് വിതരണത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്