അഞ്ചല്‍: മദ്യപാനത്തിനിടെയുണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്നു സുഹൃത്തിനെ വാക്കത്തിക്കൊണ്ടു വെട്ടി കൊലപ്പെടുത്തി.
ചണ്ണപ്പേട്ട മെത്രാന്‍തോട്ടം നാലു സെന്റ് കോളനിയില്‍ കമ്പകത്തുമൂട്ടില് വീട്ടില്‍ കുട്ടപ്പനാണ് (49) മരിച്ചത്.
സുഹൃത്തായ ചണ്ണപ്പേട്ട വനത്തുമുക്ക് സ്വദേശി ലൈബു(35)വിനെ അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രി എട്ടിനോടെയായിരുന്നു സംഭവം.ലൈബുവിന്റെ വീട്ടില്‍ ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ ഇരുവരും മദ്യപിക്കുകയായിരുന്നു.
ഇതിനിടയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ലൈബു വാക്കത്തി ഉപയോഗിച്ച് കുട്ടപ്പനെ വെട്ടുകയായിരുന്നു.
കുട്ടപ്പനെ വിളിക്കാനായി മകന് വിഷ്ണു എത്തിയപ്പോള്‍ വീട്ടില്‍ ബഹളം നടക്കുകയായിരുന്നു. ഇതിനിടയിലാണ് ലൈബു കട്ടിലിന്റെ അടിയില്‍ സൂക്ഷിച്ചിരുന്ന വാക്കത്തി ഉപയോഗിച്ച് കുട്ടപ്പനെ വെട്ടിയത്. കുട്ടപ്പനെ വെട്ടിയതോടെ വിഷ്ണു വിട്ടില്‍ നിന്നും ഇറങ്ങി ഓടിയശേഷം വിവരം നാട്ടുകാരെയും പോലീസിനെയും അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
കൂടുതല്‍ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.