in , ,

സുഹൃത്തുക്കളുമൊന്നിച്ചുള്ള മദ്യപാനം കൊലപാതകത്തിലെത്തി, ഇല്ലാതായത് കുടുംബത്തിലെ അത്താണി

Share this story

തിരുവനന്തപുരം: സുഹൃത്തുക്കളുമായുള്ള മദ്യപാനം ഒരു കുടുംബത്തിന്റെ അത്താണിയെ. സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒന്നിച്ചിരുന്ന മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതര്‍ക്കവും കയ്യാങ്കളിയും കത്തിക്കുത്തില്‍ അവസാനിച്ചതോടെ ഒരാള്‍ കുത്തേറ്റു മരിച്ചു. തിരുവനന്തപുരം ശംഖുമുഖം രാജീവ് നഗറര്‍ ടി.സി.34/61 ല്‍ ഷംസുദ്ദീന്റെ മകന്‍ ഷംനാദാണ് (33) കൊല്ലപ്പെട്ടത്. മലയിന്‍കീഴ്, പണ്ടാരക്കണ്ടത്തെ ദുര്‍ഗാ ലൈനില്‍ അഭിവില്ല വീട്ടിലാണ് ഞായറാഴ്ച രാത്രി സംഭവം നടന്നത്. ഈ വീടിന്റെ കിടപ്പുമുറിയില്‍ കട്ടിലില്‍ രക്തം വാര്‍ന്ന് നഗ്‌നനായി മലര്‍ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ മലയിന്‍കീഴ് പോലീസ് കസ്റ്റഡിയിലെടുത്തു.
പണ്ടാരക്കണ്ടം ദുര്‍ഗ ലൈന്‍ അഭിവില്ലയുടെ ഉടമ ബിനു (35), പേരൂര്‍ക്കട, വഴയില ശാസ്താ നഗര്‍ വിഷ്ണുവിഹാറില്‍ വിഷ്ണുരൂപ് (35-മണിച്ചന്‍), ഓള്‍ സെയ്ന്റ്‌സ് നഗര്‍ രജിതാ ഭവനില്‍ രജ്ഞിത് (35- കുക്കു) എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇവര്‍ മൂന്നുപേരും ഒരുമിച്ച് വില്ലയില്‍ ബെഡ്‌റൂമില്‍ ഇരുന്ന് മദ്യപിച്ചു.
മദ്യം തലയ്ക്ക് പിടിച്ചതോടെ മണിച്ചനും ഷംനാദും കുക്കുവും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. തര്‍ക്കം പരിഹരിക്കാന്‍ ബിനു ശ്രമിച്ചെങ്കിലും അതിനിടെ മണിച്ചന്‍ കൈയ്യില്‍ കരുതിയിരുന്ന കത്തി എടുത്ത് ഷംനാദിന്റെ വലത് തുടയില്‍ കുത്തി മുറിവേല്‍പ്പിച്ചു. രക്തം വാര്‍ന്നത് തടയാനായി ഷംനാദിന്റെ ജീന്‍സ് പാന്റ് അഴിച്ച് മാറ്റി മുറിവില്‍ ബെഡ് ഷീറ്റ് കീറി കെട്ടി.
ആശുപത്രിയില്‍ പോകാനുള്ള ശ്രമം നടത്തിയെങ്കിലും മദ്യലഹരിയില്‍ ബിനുവിന്റെ ബോധം നഷ്ടപ്പെട്ടിരുന്നുവെന്നും ഇതിനിടെ മണിച്ചനും കുക്കുവും കടന്നു കളഞ്ഞുവെന്നുമാണ് ബിനു പോലീസില്‍ നല്‍കിയിരിക്കുന്ന വിവരം.
ഇന്നലെ രാവിലെ ബിനുവിന് ബോധം വീണപ്പോഴാണ് ഷംനാദ് രക്തം വാര്‍ന്ന് കട്ടിലില്‍ നഗ്‌നനായി മലര്‍ന്ന് കിടക്കുന്നത് കാണുന്നത്. ഉടനെ മലയിന്‍കീഴ് പോലീസില്‍ ബിനുതന്നെ വിവരം അറിയിച്ചു.
പോലീസ് സ്ഥലത്തെത്തി ബിനുവിനെ ആദ്യം കസ്റ്റഡിയിലെടുത്തു. ബിനുവില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്ന് കുക്കുവിനെ ഓള്‍ സെയിന്റ്‌സ് ഭാഗത്ത് നിന്നും മണിച്ചനെ വീട്ടില്‍ നിന്നും പിടികൂടുകയായിരുന്നു.
മരിച്ച ഷംനാദും സംഭവത്തിലുള്‍പ്പെട്ടവരും തമ്മില്‍ സുഹൃത്തുക്കളും ഡ്രൈവിങ്ങും കാറ്ററിംഗ് ജോലി ചെയ്യുന്നവരുമാണ്.
ബിനുവിന്റെ വീട്ടില്‍ ചില ദിവസങ്ങളില്‍ ഈ സംഘം ഒത്തുകൂടി ആഘോഷങ്ങള്‍ സംഘടിപ്പിക്കാറുണ്ടെന്ന് സമീപവാസികള്‍ പോലീസില്‍ നല്‍കിയ വിവരം.
ഞായറാഴ്ച ബിനുവിന്റെ ഭാര്യ പ്രതീക്ഷയേയും മക്കളേയും വീട്ടില്‍ കൊണ്ട് വിട്ടിരുന്നു. കൊല്ലപ്പെട്ട ഷംനാദിന്റെ ഭാര്യ: ജസ്‌ന.
മക്കള്‍: ഹമാദ്, ഹമീദ്. കാട്ടാക്കട ഡിവൈ.എസ്.പി: ഷാജിയുടെ നേതൃത്വത്തില്‍ സി.ഐമാരായ സുരേഷ് കുമാര്‍, നിഷാന്ത്, എസ്.ഐമാരായ സുബിന്‍, സരിത എന്നിവരുള്‍പ്പെട്ട പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സയന്റിഫിക്, ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു.

സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി കര്‍ഫ്യൂ: പൊതുഗതാഗതത്തിന് നിയന്ത്രണമില്ല

മദ്യം കുടിക്കുന്നവരെല്ലാം കോവിഡില്‍ നിന്ന് സുരക്ഷിതരാകുമോ?