spot_img
spot_img
Homecovid-19മദ്യം കുടിക്കുന്നവരെല്ലാം കോവിഡില്‍ നിന്ന് സുരക്ഷിതരാകുമോ?

മദ്യം കുടിക്കുന്നവരെല്ലാം കോവിഡില്‍ നിന്ന് സുരക്ഷിതരാകുമോ?

മദ്യം കുടിക്കുന്നവരെല്ലാം കോവിഡില്‍ നിന്ന് സുരക്ഷിതരാകുമോ? സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു വിഡിയോയാണ് ഇത്തരമൊരു അഭിപ്രായം ഉയരുന്നത്.
രാജ്യത്ത് കോവിഡ് വ്യാപനം കടുക്കുന്നതോടെ പലയിടത്തും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഡല്‍ഹിയില്‍ 6 ദിവസത്തേക്ക് മുഖ്യമന്ത്രി ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് ഇതിനിടെ തുറക്കാന്‍ അനുമതി. മദ്യവില്‍പനശാലകളും അടച്ചിടുമെന്നാണ് തീരുമാനം. എന്നാല്‍ ഇതറിഞ്ഞതോടെ തലസ്ഥാനത്തെ മദ്യ വില്‍പനശാലകളില്‍ വലിയ തിരക്കാണ്.
ഈ സാഹചര്യത്തില്‍ ലോക്ഡൗണ്‍ കാലത്ത് മദ്യവില്‍പനശാലകള്‍ അടച്ചിടരുതെന്ന് പറയുകയാണ് മദ്യം വാങ്ങാനെത്തിയ ഒരു സ്ത്രീ. ‘രണ്ട് കുപ്പി മദ്യം വാങ്ങാനാണ് താന്‍ ഇവിടെ എത്തിയത്. വാക്സീനോ മരുന്നിനോ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ കഴിയില്ല. ഞാന്‍ 35 വര്‍ഷമായി മദ്യപിക്കുന്നു, ഒരിക്കലും മരുന്ന് കഴിക്കേണ്ടിവന്നിട്ടില്ല. കുടിക്കുന്നവരെല്ലാം കോവിഡില്‍ നിന്ന് സുരക്ഷിതരാണെന്നുമാണ്’. സ്ത്രീ ഇങ്ങനെ പറയുന്ന വിഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.

- Advertisement -

spot_img
spot_img

- Advertisement -