തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി ഒന്‍പത് മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് കര്‍ഫ്യൂ. സംസ്ഥാനത്ത് കോവിഡ് രോഗബാധ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ചരക്ക്, പൊതുഗതാഗതത്തിനു നിയന്ത്രണമുണ്ടാവില്ല.
സാധ്യമായ ഇടങ്ങളില്‍ വര്‍ക് ഫ്രം ഹോം നടപ്പാക്കും. വിദ്യാര്‍ഥികളുടെ സ്വകാര്യ ട്യൂഷന്‍ ഒഴിവാക്കും, ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമേ ഉണ്ടാകൂ. തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്തും. പൂരപ്പറമ്പില്‍ പൊതുജനങ്ങള്‍ക്കു പ്രവേശനമുണ്ടാകില്ല. പൂരപ്പറമ്പില്‍ സംഘാടകര്‍ക്കു മാത്രമാകും അനുമതി.
സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. ഓണ്‍ലൈന്‍ ക്ലാസ് നടത്താന്‍ അനുമതിയുണ്ട്. തിയറ്ററുകള്‍ വൈകിട്ട് ഏഴു മണി വരെ മാത്രമാകും പ്രവര്‍ത്തിക്കുക. മാളുകളില്‍ കര്‍ശനനിയന്ത്രണത്തിനും നിര്‍ദ്ദേശമുണ്ട്. യോഗത്തില്‍ വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു.
in covid-19, HEALTH, news, Uncategorized