- Advertisement -Newspaper WordPress Theme
covid-19കോവിഡ് ജാഗ്രത : ശ്രീ ചിത്ര തിരുനാൾ ആശുപത്രിയിൽ ഒപി പരിശോധനയിലും, അഡ്മിഷൻ ചികിത്സയിലും...

കോവിഡ് ജാഗ്രത : ശ്രീ ചിത്ര തിരുനാൾ ആശുപത്രിയിൽ ഒപി പരിശോധനയിലും, അഡ്മിഷൻ ചികിത്സയിലും നിയന്ത്രണം

സമൂഹത്തിൽ കോവിഡ് രോഗ വ്യാപനം കൂടിയതിനാൽ ശ്രീ ചിത്ര തിരുനാൾ ആശുപത്രിയിൽ ഒപി പരിശോധനയിലും അഡ്മിഷൻ ചികിത്സയിലും നിയന്ത്രണം ഏർപ്പെടുത്തി .അടിയന്തിര ചികിത്സയെ ബാധിക്കാതെ ആയിരിക്കും മേൽ  നിയന്ത്രണം. സാധാരണ ചെയ്തു വരുന്ന ശസ്ത്രക്രിയകൾ നിലവിലുള്ള കോവിഡ്  വ്യാപനം കുറയുന്നത് അനുസരിച്ചു പുനഃ ക്രമീകരിച്ചു നൽകുന്നതാണ്. 

 ജാഗ്രതയുടെ ഭാഗമായ  കോവിഡ് പരിശോധനയിൽ  , സമൂഹത്തിൽ രോഗവ്യാപനം കൂടിയ സാഹചര്യം മൂലം, അഡ്മിഷന് മുന്നോടിയായി  കോവിഡ്  രോഗം കണ്ടെത്തുന്നത് വർദ്ധിച്ചതും, ജീവനക്കാരിലും അഡ്മിഷൻ ആയ ചില  രോഗികളിലും  രോഗം സ്ഥിരീകരിച്ചതും മൂലമാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത് .ഒപി ചികിത്സ കുറച്ചതു മൂലം ഉണ്ടാകുന്ന പ്രയാസം ഒഴിവാക്കുവാൻ ടെലിമെഡിസിൻ സംവിധാനവും ഏർപ്പെടുത്തി . ശ്രീ ചിത്രയിൽ രജിസ്റ്റർ ചെയ്തു ഫയൽ ഉള്ള  രോഗികൾക്ക് ഡോക്ടറുമായി ടെലിഫോണിൽ  സംസാരിച്ചു ചികിത്സ തേടാവുന്നതാണ്.

ഡോക്ടർ ഒപ്പിട്ട പ്രെസ്ക്രിപ്ഷൻ ഡൌൺലോഡ് ചെയ്യുവാനും ഇതിലൂടെ സാധിക്കും. റിവ്യൂ ഫീസ് ഓൺലൈൻ ആയി അടക്കുവാനുള്ള ലിങ്ക് മെഡിക്കൽ റെക്കോർഡ്‌സ് ഡിപ്പാർട്മെൻറ് മെസ്സേജ് ആയി രജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിൽ  തരുന്നതായിരിക്കും. 04712524535 / 435 / 615ഇമെയിൽ ആയും ടെലിമെഡിസിൻ അപേക്ഷ നൽകാവുന്നതാണ് mrd@sctimst.ac.in

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme