ക്ഷണം കഴിക്കുബോള്‍ തുടക്കത്തിലും മധ്യത്തിലും അവസാനത്തിലുമായി മൂന്ന വിധത്തില്‍ വെള്ളം കുടിക്കാം. മൂന്ന് രീതികള്‍ക്കും വ്യത്യസ്ഥ ഫലങ്ങളാണ്.
ഭക്ഷണം കഴിച്ചുതുടങ്ങുമ്പോള്‍ വെള്ളം കുടിച്ചാല്‍ ആഹാരത്തെ ദഹിപ്പിക്കുന്ന അഗ്നി മന്ദിക്കാന്‍ ഇടയുണ്ട്. തന്മൂലം ഭക്ഷണത്തിനോടുള്ള ആഗ്രഹം കുറയും. അമിത വണ്ണംുള്ളവര് ഭക്ഷണത്തിന് മുന്‍പ് വെള്ളം കുടിക്കുന്നതാണ് നല്ലത്.
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിന്റെ ഇടയിലുള്ള ജലപാനം ശരീരത്തിന് വലിയ വണ്ണമോ ചടവോ ഇല്ലാതെ സമാവസ്ഥയില്‍ നിലനിര്‍ത്തും.
ഭക്ഷണം കഴിച്ചു കഴിഞ്ഞ് വെള്ളം കുടിക്കുന്നത് ശരീരത്തെ തണുപ്പിക്കും. തണുത്ത വെള്ളം കുടിക്കുന്നത് ശരീരക്ഷീണം, മോഹാലസ്യം, ഇന്ദ്രീയങ്ങളുടെ തളര്‍ച്ച എന്നിവ മാറാന്‍ സഹായിക്കും. തലചുറ്റല്‍, ചുട്ടുനീറ്റല്‍ ഇതിനെല്ലാം തണുത്ത വെള്ളം കുടിക്കുന്നതാണ് നല്ലത്.