in , ,

ഔഷധ ഗുണങ്ങളുടെ കലവറയാണ് പനികൂര്‍ക്ക

Share this story

ഇലയും തണ്ടുമെല്ലാം ഔഷധയോഗ്യ ഭാഗങ്ങളാണ്. എല്ലാ വീടുകളിലും നട്ടുപിടിപ്പിക്കാറുള്ള ഒരു ഔഷധ സസ്യം കൂടിയാണ് പനിക്കൂര്‍ക്ക.പനിക്കൂര്‍ക്കില ഇട്ട് തിളപ്പിച്ചാറിയ വെള്ളം കുട്ടികള്‍ക്ക് കുടിക്കാന്‍ കൊടുത്താല്‍ ഇടക്കിടക്ക് ജലദോഷം ഉണ്ടാകുന്നത് കുറയും, പ്രതിരോധശേഷിയും വര്‍ധിക്കും.കുട്ടികള്‍ക്ക് ഉണ്ടാകുന്ന ജലദോഷം, പനി, ചുമ എന്നീ അസുഖങ്ങളില്‍ പനിക്കൂര്‍ക്കില വാട്ടി പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് 3 നേരം എന്ന കണക്കില്‍ രണ്ടോ മൂന്നോ ദിവസം കൊടുക്കാം.

ആവി പിടിക്കുന്ന വെള്ളത്തില്‍ പനിക്കൂര്‍ക്കിലയും തുളസിയിലയും ഇടുന്നത് വളരെയധികം ഗുണം ചെയ്യുന്നു.വരണ്ട ചുമയില്‍ പനിക്കൂര്‍ക്കില നീരും ആടലോടകത്തിന്റെ നീരും സമം ചേര്‍ത്ത് തേനും ചേര്‍ത്ത് കൊടുക്കാം.പനിക്കൂര്‍ക്കില്ല അരച്ചത് 6 ഗ്രാം മുതല്‍ 10 ഗ്രാം വരെ രാത്രി ഒരു തവണ വെള്ളത്തില്‍ കലക്കി കുടിച്ച ശേഷം വയറിളക്കാന്‍ പറ്റിയ തൃഫല ചൂര്‍ണം 1 – 2 ടീസ്പൂണ്‍ ചൂടുവെള്ളത്തില്‍ കലക്കി കുടിച്ചാല്‍ ഉദരകൃമികള്‍ വെളിയില്‍ പോകും.

ആസ്ത്മ, ശ്വാസംമുട്ട് ഉള്ളവര്‍ക്ക് പനിക്കൂര്‍ക്കില നീരില്‍ കല്‍ക്കണ്ടം ചേര്‍ത്ത് സേവിക്കന്നത് നല്ലതാണ്.ചെറിയ കുട്ടികളെ കുളിപ്പിക്കാന്‍ ഉള്ള വെള്ളത്തില്‍ പനിക്കൂര്‍ക്കിലയും തുളസിയും ഇട്ട് തിളപ്പിക്കുന്നത് നല്ലതാണ്.

ഹോമിയോ ആശുപത്രികളിലും ഡിസ്‌പെന്‍സറികളിലും കോവിഡ് രോഗികളെ ചികിത്സിക്കാം

നാഡീ ഞരമ്പുകള്‍ക്ക് കരുത്ത് നല്‍കാന്‍ ഈ ഭക്ഷണങ്ങള്‍ നിര്‍ബന്ധം