- Advertisement -Newspaper WordPress Theme
BEAUTYരക്തക്കുറവ് പരിഹരിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തൂ

രക്തക്കുറവ് പരിഹരിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തൂ

ഇരുമ്പിന്റെ കുറവ്

പോഷകാഹാരക്കുറവുകളില്‍ ഏറ്റവും സാധാരണമായ ഒന്നാണ്. അത് ശ്രദ്ധിക്കേണ്ട ഒരു പ്രശ്‌നവുമാണ്.
രക്തം ഉത്പാദിപ്പിക്കുന്നതിന് ശരീരത്തിന് ആവശ്യമായ ഒരു പ്രധാന പോഷകമാണ് ഇരുമ്ബ്. അതിന്റെ അപര്യാപ്തത ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് കാരണമാകും. ഇരുമ്ബിന്റെ കുറവ് വിളര്‍ച്ച എന്നറിയപ്പെടുന്ന ഒരു അവസ്ഥയിലേക്ക് നയിച്ചേക്കാം.

സ്ത്രീകള്‍, കുട്ടികള്‍ എന്നിവരില്‍ ഇരുമ്ബിന്റെ കുറവ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. തലകറക്കം, ക്ഷീണം, തലവേദന, നഖങ്ങള്‍ പൊട്ടുക, ശ്വാസം മുട്ടല്‍, നെഞ്ച് വേദന എന്നിവയാണ് ഇരുമ്ബിന്റെ അഭാവത്തിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങള്‍. ഇരുമ്ബിന്റെ കുറവ് പരിഹരിക്കാന്‍ ഏതൊക്കെ ഭക്ഷണങ്ങള്‍ സഹായിക്കുമെന്ന് അറിയാം…

ഒന്ന്

ഇലക്കറികള്‍ കഴിക്കുന്നവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ഇരുമ്ബ് അടങ്ങിയ ഇലക്കറികള്‍ ധാരാളം കഴിക്കുക. ചീര, ബ്രൊക്കോളി എന്നിവ നല്ല ഉദാഹരണങ്ങളാണ്.

രണ്ട്

പയര്‍, പരിപ്പ്, കടല, സോയാബീന്‍ തുടങ്ങിയ പയര്‍വര്‍ഗ്ഗങ്ങളില്‍ ഉയര്‍ന്ന അളവില്‍ ഇരുമ്ബ് അടങ്ങിയിട്ടുണ്ട്. ഏകദേശം ഒരു കപ്പ് പയര്‍ ശരീരത്തിന് 6.6 മില്ലിഗ്രാം മൂല്യമുള്ള ഇരുമ്ബ് നല്‍കും. പയര്‍വര്‍ഗ്ഗങ്ങളില്‍ പ്രോട്ടീന്‍, ഫൈബര്‍, ബി വിറ്റാമിനുകള്‍, ഫോളേറ്റ്, കാല്‍സ്യം, പൊട്ടാസ്യം, സിങ്ക് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

മൂന്ന്

ഫ്‌ളാക്‌സ് സീഡ്, മത്തങ്ങ, ചിയ തുടങ്ങിയ വിത്തുകള്‍ ഹീമോഗ്ലോബിന്‍ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇവ ഇരുമ്ബ്, സിങ്ക്, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങളാണ്. കൂടാതെ, ഇവയില്‍ പ്രോട്ടീന്‍, ഡയറ്ററി ഫൈബര്‍, മഗ്‌നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയും അടങ്ങിയിരിക്കുന്നു.

നാല്

കപ്പലണ്ടി, വാള്‍നട്ട്, പിസ്ത, ബദാം, കശുവണ്ടി തുടങ്ങിയവയില്‍ ഇരുമ്ബും, വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. വിളര്‍ച്ച തടയാനും പ്രതിരോധശേഷി കൂട്ടാനും ഈ ഭക്ഷണങ്ങള്‍ സഹായിക്കും.

ബ്ല ഈത്തപ്പഴം, ബീറ്റ്‌റൂട്ട്, തക്കാളി, ചുവന്ന മുന്തിരി എന്നിവ ഹീമോഗ്ലോബിന്‍ വര്‍ധിപ്പിക്കാന്‍ നല്ലതാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme