in , , , ,

കുട്ടികള്‍ക്കുള്ള കോവാക്‌സിന്‍ പരീക്ഷണം അന്തിമഘട്ടത്തില്‍

Share this story

ന്യൂഡല്‍ഹി: കുട്ടികള്‍ക്കുള്ള വാക്‌സിന്‍ പരീക്ഷണം അന്തിമഘട്ടത്തിലാണെന്നും ഫലം ഉടന്‍ പുറത്ത് വരുമെന്നും കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍. ഭിന്ന ശേഷിക്കാര്‍ക്കും വീടുകളില്‍ നിന്ന് പുറത്ത് പോകാന്‍ പറ്റാത്തവര്‍ക്കും വാക്‌സിന്‍ വീടുകളില്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച നിര്‍ദ്ദേശം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പ്രതിദിന കേസുകള്‍ കുറയുന്നുണ്ടെങ്കിലും കോവിഡ് രണ്ടാംഘട്ടം അവസാനിച്ചിട്ടില്ല.

കണ്ടെയിന്‍മെന്റ് സോണുകളിലെ രോഗനിരക്ക് 5% കൂടുതലുള്ള ജില്ലകളിലും ആളുകള്‍ കൂടിച്ചേരുന്നത് ഒഴിവാക്കണമെന്ന് ഐസിഎംആര്‍ മേധാവി ബല്‍റാം ഭാര്‍ഗവ പറഞ്ഞു. ഉത്സവകാലം കണക്കിലെടുത്ത് പുതുക്കിയ കോവിഡ് നിര്‍ദ്ദേശം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ ഇളവുകള്‍ അനുവദിക്കാമെന്നും അദ്ദേഹം പറഞ്ഞു.

നാഡീ ഞരമ്പുകള്‍ക്ക് കരുത്ത് നല്‍കാന്‍ ഈ ഭക്ഷണങ്ങള്‍ നിര്‍ബന്ധം

രക്തക്കുറവ് പരിഹരിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തൂ