രാജ്യത്ത് നിര്‍ബന്ധിത കൊവിഡ് വാക്സിനേഷന് പാടില്ലെന്ന നിര്‍ദേശവുമായി സുപ്രീംകോടതി. ഒരു വ്യക്തിയെ പോലും നിര്‍ബന്ധിച്ച് വാക്സിനേഷന് വിധേയമാക്കാന്‍ പാടില്ല. വാക്സിനേഷന്റെ ദോഷഫലങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കാനും കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. അതിനിടെ പൊതു താത്പര്യം കണക്കിലെടുത്ത് വാക്സിന് കുത്തിവയ്ക്കാത്തവര്‍ക്കെതിരായി നിയന്ത്രണങ്ങള്‍ കൊണ്ട് വരാന്‍ സര്‍ക്കാരുകള്‍ക്കാവുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇന്ത്യയുടെ കൊവിഡ് വാക്സിന് നയത്തെക്കുറിച്ചുള്ള സുപ്രധാന തീരുമാനമാണ് സുപ്രീം കോടതി അറിയിച്ചത്.
വാക്സിന് സ്വീകരിക്കാത്തവര്‍ക്കെതിരെ പൊതു സ്ഥലങ്ങളില്‍ ഉള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാരുകളുടെ നടപടിയെയും സുപ്രീകോടതി വിമര്‍ശിച്ചു. സര്‍ക്കാരുകളുടേത് ഏകപക്ഷീയ നിലപാടെന്നായിരുന്നു വിമര്‍ശനം. ഇനിമുതല്‍ ഇത്തരം നിയന്ത്രണങ്ങള്‍ പാടില്ലെന്നും, എല്ലാ ഉത്തരവുകളും പിന്‍വലിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.
സുപ്രീം കോടതി ജസ്റ്റിസുമാരായ എല്‍എന്‍ റാവു, ബിആര്‍ ഗവായ് എന്നിവരുടേതാണ് നിര്‍ദ്ദേശങ്ങള്‍. വാക്സിനുകളുടെ പ്രതികൂല ഫലങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പൊതുജനങ്ങള്‍ക്കു കൂടി ലഭ്യമാവുന്ന രീതിയില്‍ പ്രസിദ്ധീകരിക്കാനും സുപ്രീം കോടതി കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചു. വാക്സീന് ട്രയല്‍ വിവരങ്ങള്‍ ഉള്‍പ്പെടെ പുറത്ത് വിടണമെന്നും ആവശ്യമുണ്ട്.
in covid-19, HEALTH, kovid-19 news, LIFE, news, ORAL HEALTH