തിരുവനന്തപുരം: ആര്‍സിസിയില്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് റേഡിയേഷന്‍ തെറാപ്പി കാലതാമസമില്ലാതെ ലഭ്യമാക്കാന്‍ ന്യൂതന സാങ്കേതിക ചികിത്സാസൗകര്യം സജ്ജമാക്കുന്നു.
റേഡിയേഷന്‍ ചികിത്സ വഴി രോഗം പൂര്‍ണ്ണമായും ഭേദമാകാന്‍ സാധ്യതയുള്ളവര്‍ക്ക് ഇത് ഏറെ പ്രയോജനപ്പെടും. കെവി ഇമേജിങ് സംവിധാനമുള്ള റിംഗ് ഗ്രാന്‍ട്രി ലീനിയര്‍ ആക്‌സിലറേറ്റര്‍ സംവിധാനമാണ് സജ്ജമാക്കുന്നത്. ഇന്റന്‍സിറ്റി മോഡുലേറ്റഡ് റേഡിയേഷന്‍ തെറാപ്പി ഇമേജ് ഗൈഡഡ് റേഡിയേഷന്‍ തെറാപ്പി എന്നീ സേവനങ്ങളാണ് ഇതിലുള്ളത് നിലവിലുള്ള സംവിധാനത്തില്‍ ഒരേസമയം നിശ്ചിത രോഗികള്‍ക്കു മാത്രമേ റേഡിയോതെറാപ്പി നല്‍കാന്‍ കഴിയുന്നുള്ളൂ.
പുതിയ സാങ്കേതികവിദ്യ സജീവമാകുന്നതോടെ റേഡിയോതെറാപ്പി ആരംഭിക്കുന്നതിനുള്ള കാലതാമസം ഗണ്യമായി കുറയ്ക്കാനാകും.
20 കോടി രൂപയാണ് പദ്ധതി ചെലവ.് പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ സി എസ് ആര്‍ ഫണ്ടില്‍ നിന്നുള്ള സാമ്പത്തിക സഹായത്തോടെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മെഷീന്‍ സ്ഥാപിക്കുമെന്നു മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
ഇത് സംബന്ധിച്ച് സാധാരണ പത്രം ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ പവര്‍ഗ്രിഡ് കോര്‍പറേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ് രവി എന്നിവര്‍ ഒപ്പുവച്ചു.
ആര്‍സിസി ഡയറക്ടര്‍ ഡോ. രേഖ എ നായര്‍ ചീഫ് ജി എം പവര്‍ ഗ്രിഡ് എ നാഗരാജന്‍ സീനിയര്‍ ജി.എം പവര്‍ ഗ്രിഡ് ഗ്രേസ് മാത്യു എന്നിവര്‍ പങ്കെടുത്തു.