കൊവിഡ് 19 ബാധിച്ച ശേഷം കൊവിഡ് സംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ നീണ്ടുനില്‍ക്കുന്ന അവസ്ഥയാണ് ‘ലോംഗ് കൊവിഡ്’. തൊണ്ടയിലെ അസ്വസ്ഥത, തളര്‍ച്ച, ചുമ, ശ്വാസതടസം പോലുള്ള പ്രശ്നങ്ങളാണ് പ്രധാനമായും ‘ലോംഗ് കൊവിഡ്’ല്‍ കാണുന്നത്. 30 ശതമാനം കൊവിഡ് രോഗികളില്‍ ലോംഗ് കൊവിഡ് പ്രശ്‌നങ്ങള്‍ കണ്ട് വരുന്നതായി യുഎസിലെ ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ (യുസിഎല്‍എ) ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.
കൊവിഡ് ബാധിച്ച 30 ശതമാനം ആളുകള്‍ക്കും നീണ്ട കൊവിഡ് SARS-CoV-2 അണുബാധയുടെ പ്രാരംഭ ഘട്ടത്തിനപ്പുറം മാസങ്ങളോളം നിലനില്‍ക്കുന്ന ഒരു കൂട്ടം രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതായി പഠനത്തില്‍ പറയുന്നു. പ്രമേഹം, ഉയര്‍ന്ന ബോഡി മാസ് ഇന്‍ഡക്സ് തുടങ്ങിയ പ്രശ്‌നമുള്ള ആളുകള്‍ക്ക് കൊവിഡിന്റെ പോസ്റ്റ് അക്യൂട്ട് സീക്വലേ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
കൊവിഡ് ബാധിച്ച 309 പേരില്‍ പഠനം നടത്തിയതില്‍ കൂടുതലായി കണ്ടത് ക്ഷീണവും ശ്വാസതടസ്സവുമായിരുന്നു. വാക്‌സിനേഷന്‍ നില, വൈറസ് വേരിയന്റ് തരം തുടങ്ങിയ ഘടകങ്ങള്‍ നീണ്ട കൊവിഡ് ലക്ഷണങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നും ഈ പഠനം വ്യക്തമാക്കുന്നു.