in , , , , , ,

വേനല്‍ചൂടില്‍ നിന്നും കണ്ണിനെ സംരക്ഷിക്കാം

Share this story

വേനല്‍ ചൂട് വര്‍ദ്ധിക്കുന്നതോടെ നേത്രരോഗങ്ങളും കൂടുതലാകുന്നു. അന്തരീക്ഷത്തിലെ ഊഷ്മാവ് കൂടുകയും പൊടിപടലങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുമ്പോഴാണ് കണ്ണിന് രോഗങ്ങള്‍ വര്‍ദ്ധിക്കുന്നത്.


വളരെ സാധാരണയായി വേനലില്‍ കാണുന്ന നേത്രരോഗങ്ങളാണ് ചെങ്കണ്ണ്. അലര്‍ജിക്ക് കണ്‍ജന്‍ക്റ്റി വൈറസ്, കണ്‍കുരു, ഡ്രൈ ഐ എന്നിവ. ഏറ്റവും കൂടുതല്‍ ഉണ്ടാകുന്ന രോഗമാണ് ചെങ്കണ്ണ്. ഇത് ബാക്ടീരിയ അല്ലെങ്കില്‍ വൈറസ് അണുബാധ മൂലം ഉണ്ടാകാം.

കണ്ണിന് ചുവപ്പ്, പോളവീക്കം, പഴുപ്പ്, കണ്ണുനീരൊലിപ്പ് എന്നിവയാണ് രോഗലക്ഷണങ്ങള്‍. കണ്ണ് തുറക്കാന്‍ പറ്റാത്തവിധം പീള കെട്ടുക, നീറ്റല്‍ എന്നിവയും ഉണ്ടാകാം. പ്രധാനമായും രോഗിയുമായി സമ്പര്‍ക്കം മൂലമാണ് ഈ രോഗം പടരുന്നത്. അതുകൊണ്ട് ശ്രദ്ധിച്ചില്ലെങ്കില്‍ ഒരാളില്‍ നിന്ന് കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്ക് പെട്ടെന്ന് രോഗം പടരാം. രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ നേത്രരോഗ വിദഗ്ദ്ധനെ കണ്ട് മരുന്നുകള്‍ ഒഴിക്കണം.

ആന്റിബയോട്ടിക് തുള്ളിമരുന്നുകളും ഓയിന്‍മെന്റും കൃത്യമായ ഇടവേളകളില്‍ ഉപയോഗിച്ചാല്‍ അസുഖം കുറയും. ഇതോടൊപ്പം ശുദ്ധജലത്തില്‍ കണ്ണ് ഇടയ്ക്കിടയ്ക്ക് കഴുകുകയും വേണം. ഏറ്റവും പ്രധാനം രോഗമുള്ളയാളുമായി സമ്പര്‍ക്കം ഒഴിവാക്കുക എന്നതാണ്.

രോഗി ഉപയോഗിച്ച തൂവാല, തലയണ, പുതപ്പ് എന്നിവ മറ്റുള്ളവര്‍ ഉപയോഗിക്കാതിരിക്കുക. ഇവ അണുവിമുക്തമാക്കുക. കണ്ണില്‍ ഉപയോഗിക്കുന്നവ ഒരിക്കലും പങ്കുവയ്ക്കാതിരിക്കുക.

അണുബാധയുള്ള വ്യക്തി പൊതുസ്ഥലങ്ങള്‍ സന്ദര്‍ശിക്കാതിരിക്കുക. കഴിയുന്നതും ആള്‍ക്കൂട്ടവുമായി സമ്പര്‍ക്കം ഒഴിവാക്കുക. വേനലില്‍ പെട്ടെന്ന് പടരുന്ന മറ്റൊരു നേത്രരോഗമാണ് അലര്‍ജി. കൊച്ചുകുട്ടികളിലാണ് ഇതു കൂടുതലും ഉണ്ടാകാറുള്ളത്.

അസിഡിറ്റിയുള്ളവര്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

അപസ്മാരത്തെ കൂടുതലറിയാന്‍