മനസിന്റെ താളക്രമത്തിലെ പിഴവാണ് വിഷാദം. സമൂഹത്തിന്റെ ഏത് മേഖലയിലുളശവരെയും ബാധിക്കാം ഇത്. വിഷാദത്തിന് വ്യകതിയുടെ സാമൂഹ്യ അന്തരീക്ഷവുമായോ കുടുംബസാഹചര്യവുമായോ ബന്ധം വരണമെന്നില്ല. അതേസമയം ചില പാരമ്പര്യ ഘടകങ്ങള്‍ക്ക് വിഷാദവുമായി ബന്ധമുണ്ട്.
പരീക്ഷയിലേത് ഉള്‍പ്പെടെ ചില പരാജയങ്ങള്‍,പ്രണയപരാജയങ്ങള്‍ എന്നിവ കാരണം ദു.ഖം തീവ്രമാകുന്ന അവസ്ഥ പിന്നീട് വിഷാദത്തിന് വഴിമാറിയേക്കാം.
ഒന്നിനോടും താത്പര്യമില്ലാതിരിക്കുക.മൗനമായ അവസ്ഥ,പ്രതീക്ഷയില്ലായ്മ, ദൈനംദിന കാര്യങ്ങളില്‍ പോലും താത്പര്യമില്ലാതിരിക്കുക. വസ്ത്രധാരണം അലക്ഷ്യമോ വ്യത്തിയില്ലാത്തതോ ആകുക, കുളിക്കാന്‍ പോലുമുള്ശ മടി.ഉറക്കക്കുറവ്,സാധാരണയില്‍ കവിഞ്ഞ ഉറക്കം, കുറ്റബോധം എന്നിവ വിഷാദത്തിന്റെ ലക്ഷണങ്ങളണ്. വിഷാദമുളയാള് വൈദ്യസഹായം തേടാന്‍ തയാറായെന്ന് വരില്ല.കുടുംബാംഗങ്ങളിലോ.സുഹ്യത്തുക്കളിലോ ബന്ധുക്കളിലോ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ അവരെ മന. ശാസ്ത്രജഞന്റെ അടുത്തെത്തിക്കാന്‍ മുന്‍കൈയെടുക്കുക.