in , , , , ,

സ്ത്രീകളിലെ നടുവേദനയും, മുന്‍കരുതലുകളും

Share this story

പ്രായവ്യത്യാസമില്ലാതെ സ്ത്രീകള്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ് നടുവേദന. ചെറിയ പ്രായം മുതല്‍ വാര്‍ധക്യം വരെ ഏത്പ്രായത്തിലുള്ളവര്‍ക്കും സാധാരണയായി കണ്ടുവരുന്ന അസുഖമാണ് ഇത്. പല കാരണങ്ങളാലും സ്ത്രീകളിലും പുരുഷന്മാരിലും ഈ അസുഖം ഉണ്ടാവുന്നു. എന്നാല്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ കൂടുതല്‍ കാലം ഇത് നിലനില്‍ക്കുകയും ചെയ്യുന്നു. കഠിനമായ ജോലി, ആരോഗ്യം, ഫാഷന്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തുടങ്ങിയവയാണ് സ്ത്രീകളിലെ നടുവേദനയ്ക്ക് കാരണമാവുന്നത്. ഗര്‍ഭാവസ്ഥ, കുട്ടികളെ സംരക്ഷിക്കേണ്ട സമയം, മാസമുറ സമയം, ആര്‍ത്തവം നിലക്കുന്ന സമയം എന്നിവയും സ്ത്രീകളിലെ നടുവേദനയുടെ പ്രധാന കാരണങ്ങളാണ്.

നടുവേദനയുടെ മറ്റു കാരണങ്ങള്‍

  • ഡിസ്‌ക് തെറ്റല്‍
  • നട്ടെല്ലിലെ കശേരുക്കളുടെ തേയ്മാനം, മാംസപേശികളുടെയും ലിഗ് മെന്റുകളുടെയും ചതവും ഇന്‍ഫെക്ഷനും വാതം
  • ക്ഷയം
  • നട്ടെല്ലില്‍ ഉണ്ടാകുന്ന ട്യൂമര്‍
  • ഹൈഹീല്‍ ചെരുപ്പുകളുടെ ഉപയോഗം,
  • കൂടുതല്‍ സമയം ഒരേപോലെ ഇരുന്നുള്ള ജോലി
  • തെറ്റായ രീതിയിലുള്ള കിടപ്പ് ഇവയെല്ലാം രോഗത്തിന്റെ പ്രധാന കാരണങ്ങളാണ്.

ആര്‍ത്തവം നിലക്കുന്നതോടൊപ്പം ഹോര്‍മോണുകളുടെ അളവിലുണ്ടാകുന്ന വ്യതിയാനവും മറ്റുമാണ് നടുവേദനയുടെ കാരണം. എല്ലിന്റെ ദൃഢത വര്‍ദ്ധിപ്പിക്കുന്നതില്‍ കാത്സ്യത്തിന് വലിയ പങ്കുണ്ട്. ഇക്കാര്യത്തില്‍ ഈസ്ട്രജന്‍ എന്ന സ്ത്രീഹോര്‍മോണ്‍ വളരെ പ്രാധാനപ്പെട്ടതാണ്.

ആര്‍ത്തവം നിലക്കുന്നതോടെ ഈസ്ട്രജന്റെ അളവ് കുറയുകയും എല്ലില്‍ കാത്സ്യം അടിയുന്നത് കുറയുകയും ചെയ്യുന്നു. ഇതുമൂലം എല്ലുകളുടെ ദൃഢത കുറയുന്നത് നട്ടെല്ലിനെ ബാധിക്കുകയും അപ്പോള്‍ നടുവേദന അനുഭവപ്പെടുകയും ചെയ്യുന്നു. ഹൈഹീല്‍ഡ് ചെരുപ്പിന്റെ ഉപയോഗവും സ്ത്രീകളില്‍ നടുവേദന ഉണ്ടാക്കുന്നതില്‍ പ്രധാന കാരണമാണ്.

മുന്‍കരുതലുകള്‍

അമിതവണ്ണം വരാതെ ഭക്ഷണക്രമീകരണം നല്ലരീതിയില്‍ നടത്തുക.

ശരിയായ വിധത്തിലുള്ള വ്യായാമ ശീലം വളര്‍ത്തുക.

ശരീരം പെട്ടെന്നു വളയുന്ന വിധത്തിലുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ നന്നായി ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഒരുപരിധിവരെ നടുവേദന വരാതെ തടയാന്‍ സാധിക്കും.

വിഷാദത്തെ അവഗണിക്കരുത്, സമൂഹത്തിന്റെ ഏത് മേഖലയിലുള്ളവരെയും ബാധിക്കാം

എന്താണ് സണ്‍ ടാന്‍ ?