in , , , , , , , ,

എന്താണ് സണ്‍ ടാന്‍ ?

Share this story

സണ്‍ ടാന്‍ മാറ്റാനുള്ള ചില എളുപ്പ വഴികള്‍

വേനല്‍ക്കാലത്ത് ടാനിങ് വളരെ സാധാരണമാണ്. എന്നാല്‍, എന്തുകൊണ്ടാണ് സണ്‍ ടാന്‍ ഉണ്ടാകുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

സൂര്യപ്രകാശം കൂടുതല്‍ നേരം ചര്‍മത്തില്‍ ഏല്‍ക്കുന്നതിന്റെ ഫലമായുണ്ടാകുന്നതാണ് ചര്‍മ്മത്തില്‍ ഉണ്ടാകുന്ന കരുവാളിപ്പ്. ടാനിങ് നീക്കം ചെയ്യുന്നത് ബുദ്ധിമുട്ടാണ്, പലരും മുഖത്തും ശരീരത്തിലുമുള്ള ടാനിങ് ഒഴിവാക്കാന്‍ ബുദ്ധിമുട്ടാറുണ്ട്.

സൂര്യപ്രകാശമേല്‍ക്കുന്നത് തുടരുകയാണെങ്കില്‍ ടാന്‍ തുടരും. സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാതെ മറ്റേതു ക്രീമുകള്‍ ഉപയോഗിച്ചാലും ഫലമുണ്ടാകില്ല.

ടാന്‍ നീക്കം ചെയ്യാന്‍ വേണ്ടിവരുന്ന കാലയളവ് ടാന്‍ എത്ര ഇരുണ്ടതായിരുന്നു, ഒരാള്‍ ദൈനംദിനമേല്‍ക്കുന്ന സൂര്യപ്രകാശം തുടങ്ങി ഒന്നിലധികം ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.

ഒരു വെക്കേഷനുശേഷം നിങ്ങള്‍ വീട്ടിനുള്ളിലാണ് അധിക സമയവും ചെലവഴിക്കുന്നതെങ്കില്‍ 6-8 ആഴ്ചകള്‍ക്കുള്ളില്‍ ടാന്‍ മാറും. സാധാരണയായി മുഖത്തേക്കാള്‍ ഇരുണ്ടതിനാല്‍ ശരീരത്തിലെ ടാന്‍ മാറാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് അവര്‍ പറഞ്ഞു.

ടാനില്‍ നിന്നും എങ്ങനെ രക്ഷപ്പെടാം?

സൂര്യനില്‍ നിന്ന് അകന്നു നില്‍ക്കുക. ഫുള്‍ സ്ലീവ് വസ്ത്രങ്ങള്‍ ധരിക്കുക, പുറത്ത് പോകുമ്പോള്‍ കുട ഉപയോഗിക്കുക. കാലക്രമേണ, ഇരുണ്ട ചര്‍മ്മം മാറുന്നതോടൊപ്പം പുതിയ ചര്‍മ്മം തെളിച്ച മുള്ളതാകുകയും ചെയ്യും. സൂര്യപ്രകാശമേല്‍ക്കുന്നത് തുടരുകയാണെങ്കില്‍ ടാന്‍ തുടരും.

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാതെ മറ്റേതു ക്രീമുകള്‍ ഉപയോഗിച്ചാലും ഫലമുണ്ടാകില്ല. അതുകൊണ്ട് സണ്‍സ്‌ക്രീന്‍ നിര്‍ബന്ധമായും ഉപയോഗിക്കുക.

ഗ്ലൈക്കോളിക് ആസിഡ്, ലാക്റ്റിക് ആസിഡ്, കോജിക് ആസിഡ്, അര്‍ബുട്ടിന്‍, ഗ്രാന്‍ഡ് എമിറ്റ് ആസിഡ് അല്ലെങ്കില്‍ ലൈക്കോറൈസ് എക്‌സ്ട്രാക്റ്റ് എന്നിവ അടങ്ങിയ ക്രീമുകള്‍ ഉപയോഗിക്കുക. ഇത് ടാന്‍ മാറാന്‍ സഹായിക്കും.

സ്ത്രീകളിലെ നടുവേദനയും, മുന്‍കരുതലുകളും

മഴക്കാല രോഗങ്ങളെ അറിയാം; പ്രതിരോധിക്കാം