ഗുണമേന്മയേറിയ ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകളെയും റെസേറ്റാറന്റുകളെയും പ്രത്യേകം എടുത്തുകാണിക്കാന്‍ സംസ്ഥാനഭക്ഷ്യസുരക്ഷാ വകുപ്പ് പദ്ധതി തയ്യാറാക്കുന്നു. മൊബൈല്‍ ആപ്ലിക്കേഷന്‍വഴി പൊതുജനത്തിന് ഹോട്ടലുകളുടെ ശുചിത്വവും ഗുണമേന്മയും തിരിച്ചറിയാം. ഹോട്ടലുകളുടെ ഫോട്ടോയക്ക് പുറമേ, അടുക്കളയുടെയും തീന്‍മേശമുറികളുടെയും ചിത്രങ്ങളും ആപ്ലിക്കേഷനിലൂടെ പ്രദര്‍ശിപ്പിക്കും. ഭക്ഷ്യലൈസന്സിന്റെ കാര്യവും വ്യകതമാക്കും. എന്നാല്‍ ഈ ആപ്ലിക്കേഷനിലൂടെ പ്രദര്‍ശിപ്പിക്കും ഭക്ഷ്യലൈസന്സിന്െ കാര്യവും വ്യകതമാക്കും. എ്ന്നാല്‍ ഈ ആപ്ലിക്കേഷന്‍വഴി ഭക്ഷണം വാങ്ങാന്‍ സൗകര്യമുണ്ടാകില്ലെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ വി.ആര്.വിനോദ് മാത്യഭൂമി യോട് പറഞ്ഞു അഞ്ചുമുതല്‍ ഒന്നുവരെയുളള സറ്റാറുകള്‍ നല്കി കൂട്ടത്തിലെ മികച്ചവയെ എടുത്തുകാണിക്കാനും ആപ്ലിക്കേഷനില്‍ സംവിധാനമുണ്ട് .ആരോഗ്യവകുപ്പിന്റെ ഇ-ഹെല്‍ത്ത് വിഭാഗമാണ് ആപ്ലിക്കേഷന്‍ തയ്യാറാക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ ഭക്ഷണശാലകളുടെ ശുചിത്വം ഉറപ്പു വരുത്തുന്നതിന് ഏര്‍പ്പെടുത്തിയ ഹൈജീര് റേറ്റിങ് കേരളത്തിലും പുരോഗമിക്കുന്നുണ്ട്. ഇതിനകം 500 ഹോട്ടലുകള്‍ ഇതില്‍ അംഗീകാരം കിട്ടി സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. ഈ ഹോട്ടലുകളാബെല് ആപ്ലിക്കേഷനില്‍ ആദ്യം ഉള്‍പ്പെടുക. ഹോട്ടലുകളില്‍ പരിശോധന നടത്തി അക്രഡിറ്റേഷന് നല് കുന്നതിന്റെ ചെലവ് നിലവില്‍ സംസ്ഥാനം തന്നെയാണ് വഹിച്ചിട്ടുളളത്. ഏതെങ്കിലും ഹോട്ടലുകള്‍ക്ക് ഈ സര്ട്ടിഫിക്കേഷന് ആവശ്യമെങ്കില്‍ ഫീസടച്ച് പരിശോധനയക്ക് വിധേയമായി സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കുകയും ചെയ്യാം. തെരുവോരങ്ങളിലെല്ലാം കൂണുപോലെ ഭക്ഷണശാലകള്‍ പൊങ്ങിവരുന്നതിനിടെ ഇത്തരം ഗുണമേന്മാപരിശോധനയക്ക് പ്രാധാന്യമേറുകയാണ്.
കേന്ദ്രം നടത്തിയ മത്സരത്തില്‍ കേരളഹോട്ടലുകള് മുന്നില്‍
കോഴിക്കോട്. മികവുറ്റരീതിയില്‍ ഭക്ഷണം തയ്യാറാക്കി വിതരണംചെയ്യുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഭക്ഷ്യമന്ത്രാലയം നടത്തിയ ഈറ്റ് റൈറ്റ് മത്സരത്തില്‍ കേരളത്തിന് നേട്ടം വന്‍നഗരങ്ങളോട് മത്സരിക്കാവന് കേരളത്തില്‍നിന്ന് കാസര്‍കോട്, കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളാണ് മത്സരിച്ചത്.
കാസര്‍കോട് ബേക്കലില്‍ ഉള്‍പ്പെടെ രണ്ടിടത്ത് ഭക്ഷ്യത്തെരുവ് രൂപപ്പെട്ടതാണ് നേട്ടത്തിന്റെ ഒരുകാരണം കേന്ദ്രതലത്തില്‍ ജേതാക്കളെ ചൊവ്വാഴച രാവിലെ കേന്ദ്രആരോഗ്യ മന്ത്രി പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി കേരളത്തിലെ ഭക്ഷ്യസുരക്ഷാ കമ്മിഷണറോട് ഡല്‍ഹിയിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്