- Advertisement -Newspaper WordPress Theme
gulf newsഎന്താണ് ചെള്ളുപനി, എങ്ങനെ പ്രതിരോധിക്കാം

എന്താണ് ചെള്ളുപനി, എങ്ങനെ പ്രതിരോധിക്കാം

എന്താണ് ചെളളുപനി

ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകര്‍ച്ച വ്യാധിയാണ് ചെളളുപനി അഥവാസ്‌ക്രബ് ടൈഫസ്. പ്രധാനമായും എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ കരണ്ടുതിന്നുന്ന ജീവികളിലാണ് ഈ രോഗാണുക്കള്‍ കാണുന്നത്. എന്നാല്‍, മ്യങ്ങളില്‍ ഇത് രോഗമുണ്ടാക്കുന്നില്ല. ചെറുപ്രാണികളായ ചെളളുകള്‍ വഴിയാണ് മ്യഗങ്ങളില്‍ നിന്നു മനുഷ്യരിലേക്കു രോഗം പകരുന്നത്.

ലക്ഷണങ്ങള്‍

ചെളള് കടിച്ച് 10 മുതല്‍ 12 ദിവസം കഴിയുമ്പോഴാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. കടിച്ച ഭാഗം തുടക്കത്തില്‍ ഒരു ചെറിയ ചുവന്നുതടിച്ച പാടായി കാണുകയും പിന്നീട് കറുത്ത വ്രണമായി മാറുകയും ചെയ്യുന്നു കക്ഷം ജനനേന്ദ്രിയങ്ങള്‍ കഴുത്ത് തുടങ്ങിയ ശരീരഭാഗങ്ങളിലാണ് സാധാരണയായി ഇത്തരം പാടുകള്‍ കാണാറ് വിറയലോടുകൂടിയ പനി, തലവേദന, കണ്ണുചുവക്കല്‍, കഴലവീക്കം, പേശീവേദന, വരണ്ട ചുമ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. ചുരുക്കം ചിലരില്‍ തലച്ചോറിനെയും ഹ്യദയത്തെയും ബാധിക്കുന്ന തരത്തിലുളള സങ്കീര്‍ണതകളുണ്ടാകാറുണ്ട. അതിനാല്‍ രോഗലക്ഷണമുളളവര്‍ ഉടന്‍ വൈദ്യസഹായം തേടണം.

രോഗനിര്‍ണയം

ചെളളുപനിക്ക് ടൈഫോയ്ഡ്, എലിപ്പനി, ഡെങ്കിപ്പനി എന്നീ രോഗങ്ങളുടെ ലക്ഷണങ്ങളുമായി സാമ്യമുളളതിനാല്‍ രോഗനിര്‍ണയം പ്രയാസമാണ്. രോഗി വരുന്ന പ്രദേശത്തെ രോഗസാധ്യത, തൊലിപ്പുറമേയുളള കറുത്ത പാട്, രകതപരിശോധാനാ ഫലം എന്നിവ രോഗനിര്‍ണയത്തിനു സഹായകരമാണ്. ഒരാഴച നീളുന്ന പനിയുണ്ടെങ്കില്‍ ചെളളുപനിയല്ലെന്ന് ഉറപ്പുവരുത്തണം. നേരത്തേകണ്ടെത്തിയാല്‍ ആന്റി ബയോട്ടിക് മരുന്നുകളുപയോഗിച്ച് ഫലപ്രദമായി ചികിത്സിക്കാന്‍ കഴിയും

രോഗപ്രതിരോധ നിയന്ത്രണ മാര്‍ഗങ്ങള്‍

പനി പരത്തുന്ന ചെളളുകളെ (ചിഗ്ഗര്‍ മൈറ്റ്) കീടനാശിനിയുപയോഗിച്ചു നിയന്ത്രിക്കാം ഇതിനായി രോഗം സ്ഥികരീച്ചാല്‍ ഉടന്‍ അടുത്തുളള ആരോഗ്യകേന്ദ്രത്തിലോ ആരോഗ്യപ്രവര്‍ത്തകരെയോ അറിയിക്കുക.

പ്രതിരോധ മാര്‍ഗങ്ങള്‍

പുല്ലില്‍ കളിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ശരീരം മൂടത്തക്കവിധമുളള വസത്രം ധരിക്കണം. പുല്‍നാമ്പുകളില്‍നിന്നാണ് കൈകാലുകള്‍ വഴി ചെളളുകള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത്. അതിനാല്‍ കൈകാലുകള്‍ മറയുന്ന വസത്രം ധരിക്കണം എലി നശീകരണ പ്രവര്‍ത്തനങ്ങള്‍ പുല്‍ച്ചെടികളും മറ്റും വെട്ടി പരിസരം വ്യത്തിയാക്കല്‍ എന്നിവ പ്രധാനമാണ്. ആഹാരാവശിഷ്ടങ്ങള്‍ വലിച്ചെറിയാതെ ശരിയായ രീതിയില്‍ സംസകരിക്കണം. പുല്‍മേടുകളിലോ വനപ്രദേശത്തോ പോയി തിരിച്ചുവന്നതിനു ശേഷം ചൂടുവെളളവും സോപ്പും ഉപയോഗിച്ച് ശരീരം നന്നായി തേച്ചുരച്ചു കഴുകണം വസത്രങ്ങളും കഴുകണം. വസത്രങ്ങള്‍ കഴുകി നിലത്തോ പുല്ലിലോ ഉണക്കുന്ന ശീലം ഒഴിവാക്കണം. രോഗസാധ്യതയുളള ഇടങ്ങളില്‍ ജോലിചെയ്യുമ്പോള്‍ കൈയുറയും കാലുറയും ധരിക്കുക.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme