- Advertisement -Newspaper WordPress Theme
covid-19കോവിഡ് ബാധയും കോവിഡ് കാലത്തെ മാനസികസമ്മര്‍ദവും പുരുഷന്മാരില്‍ ഉദ്ധാരണക്കുറവിന് വഴിയൊരുക്കാമെന്ന് പഠനങ്ങള്‍

കോവിഡ് ബാധയും കോവിഡ് കാലത്തെ മാനസികസമ്മര്‍ദവും പുരുഷന്മാരില്‍ ഉദ്ധാരണക്കുറവിന് വഴിയൊരുക്കാമെന്ന് പഠനങ്ങള്‍

യൂറോപ്പ്, വടക്കേ അമേരിക്ക, ഈജിപത്, തുര്‍ക്കി, ഇറാന്‍, തായ്‌ലാന്‍ഡ് എന്നിവിടങ്ങളിലെ ഗവേഷകള്‍ ഇതിനകം ഇതുസംബന്ധിച്ച് നിരവധി പഠനങ്ങള്‍ പൂറത്തുവിട്ടിട്ടുണ്ട്. മിയാമി യൂണിവേഴ്‌സിറ്റിയിലെ ദേശായി സേത്തിയൂറോളജി ഇന്‍സറ്റിറ്റിയൂട്ടിലെ റീപ്രൊഡക്ടീവ് യൂറോളജി ഡയറക്ടറായ ഡോ. രഞജിത്ത് രാമസ്വാമി ഇതുസംബന്ധിച്ച് പുറത്തുവിട്ട ഒരു ഗവേഷകപ്രബന്ധം ഈ പ്രശനത്തിന്റെ തീവ്രത വെളിപ്പെടുത്തുന്നതാണ്.

കോവിഡ് ബാധിച്ചവരില്‍ ഉദ്ധാരണപ്രശനങ്ങളുടെ തോത് 20 ശതമാനത്തോളം കൂടിയെന്നാണ് ഈ പഠനത്തില്‍ പറയുന്നത്. മറ്റ് ഗവേഷകരും സമാനമായ കണ്ടെത്തലുകളാണ് നടത്തിയിട്ടുളളത്. കൊറോണ വൈറസ് പുരുഷജനനേന്ദ്രിയ കോശങ്ങളെ ബാധിക്കാമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു, ധാരാളം പേരാണ് ഉദ്ധാരണപ്രശനങ്ങളുമായി ക്ലിനിക്കിലെത്തിയത്. മാനസികപ്രശനങ്ങളും സ്‌ട്രെസ്സും മൂലമാണെന്ന് കരുതി അവഞങ്ങള്‍ ആദ്യം അവഗണിച്ചു, ഡോ. രഞജിത്ത് പറയുന്നു

എന്നാല്‍, പിന്നീട് ഇക്കാര്യം വിശദമായി പഠിക്കുകയായിരുന്നു.അണുബാധയുണ്ടായി ആറുമാസത്തിനുശേഷം മൊത്തം ആരോഗ്യം മെച്ചപ്പെട്ടെങ്കിലും ലൈംഗികപ്രശനങ്ങള്‍ പലര്‍ക്കും തുടരുകയായിരുന്നു. ഉദ്ധാരണക്കുറവിനൊപ്പം സ്‌പേം കൗണ്ട് കുറയുന്നതായും കണ്ടെത്തി. അതിനാല്‍ ഇത്തരം പ്രശനങ്ങള്‍ തിരിച്ചറിഞ്ഞാല്‍ സ്വയം പരിഹരിക്കാന്‍ കാത്തുനില്‍ക്കരുത്. എത്രയും പൊട്ടെന്ന് ഡോക്ടറെ കണ്ട ചികിത്സ തേടണമെന്നും ഗവേഷകര്‍ നിര്‍ദേശിക്കുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme