യൂറിനറി ഇന്‍കോന്റിനന്‍സ് അഥവാമൂത്രസഞ്ചിയുടെ നിയന്ത്രണം നഷ്ടപ്പെടുന്നതാണ് ഈ അവസ്ഥയുടെ കാരണം. ചെറുപ്പക്കാരിലെ അനിയന്ത്രിത മൂത്രംപോക്കിനെ സ്ട്രെസ് ഇന്‍കോന്റിനന്‍സ് എന്നാണ് വിളിക്കുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മാത്രമല്ല. നടക്കുമ്പോഴും വ്യായാമം ചെയ്യുമ്പോഴുമെല്ലാം മൂത്രം പോകാം
മൂത്രം പൂര്‍ണമായി പുറത്തുപോകാത്ത ഓവര്ഫേ്ാ ഇന്കോന്റിനന്സും ഉണ്ട്. മൂത്രമൊഴിച്ചു കഴിഞ്ഞാലും ചെറുതുളളികളായി ഇടവിട്ടു മൂത്രം പോകാം. ആര്‍ത്തവ വിരാമത്തോട് അനുബന്ധിച്ചും ഇതു കാണാം. ഇടയ്ക്കിടെ മൂത്രം പോകുന്നതിനു പുറമേ അടിക്കടി മൂത്രമൊഴിക്കാന്‍ തോന്നുക, ഉറക്കത്തില്‍ മൂത്രം പോകുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ കാണണം.
മൂത്രമൊഴിക്കാന്‍ തോന്നിയാലും പിടിച്ചുനിര്‍ത്തി സമയം നീട്ടിക്കൊണ്ടുപോകുന്ന ബ്ലാഡര്‍ ട്രെയ്നിങ് ആണ് ഫലപ്രദമായ ഒരു ചികിത്സ. രോഗകാരണം അനുസരിച്ച് മരുന്നുകളോ സര്‍ജറിയോ വേണ്ടി വരും.
മൂത്രനാളിയിലെ അണുബാധ കൊണ്ടും അറിയാതെ മൂത്രം പോകാം. മൂത്രമൊഴിക്കുമ്പോള്‍ ശക്തമായ വേദന, മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണുക, ചെറിയ പനി എന്നിവ ഈ അണുബാധയുടെ ലക്ഷണമാണ്. ഇതിന് ഡോക്ടറുടെ നിര്‍ദേശപ്രകാരം ആന്റി ബയോട്ടിക്കുകള്‍ വേണ്ടിവരും.