അത്താഴം ദിവസത്തിലെ അവസാനത്തെ ഭക്ഷണമാണ്. അതിനാല്‍ അത്താഴത്തിന് വലിയ പ്രാധാന്യമുണ്ട്. ലഘുവായതും ആരോഗ്യകരവുമായിരിക്കണം അത്താഴത്തിന് കഴിക്കുന്ന ഭക്ഷണങ്ങള്‍. അത്താഴത്തിന് ഒഴിവാക്കേണ്ട ചില ഭക്ഷണ പദാര്‍ത്ഥങ്ങളുണ്ട്.
ഏത് ഭക്ഷണത്തേക്കാളും, അത്താഴം ഗൗരവത്തോടെയും ശ്രദ്ധയോടെയും കഴിക്കേണ്ട ഒന്നാണ്. ആയുര്‍വേദ പ്രകാരം രാത്രിയില്‍ കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്.
- അത്താഴത്തിന് ഗോതമ്പ് ഒഴിവാക്കണം. അത് ഭാരമുള്ളതാണ്, ദഹിക്കാന്‍ വളരെ സമയമെടുക്കും. ഇത് വിഷബാധയ്ക്ക് കാരണമാകും.
- ഭക്ഷണത്തോടൊപ്പം ഒരു പാത്രം നിറയെ തൈര് കഴിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. എന്നാല്‍ അത്താഴത്തിന് തൈര് കഴിക്കുന്നത് ആരോഗ്യകരമല്ല. ഇത് കഫവും പിത്തവും വര്‍ധിപ്പിക്കുന്നു.
- ഗോതമ്പ് പോലെ, ശുദ്ധീകരിച്ച മാവും ഭാരമുള്ളതും ദഹിക്കാന്‍ വളരെ ബുദ്ധിമുട്ടുള്ളതുമാണ്.
- മധുരപലഹാരങ്ങള്‍ ഉപയോഗിച്ച് ഭക്ഷണം പൂര്‍ത്തിയാക്കുന്ന ശീലമുണ്ടെങ്കില്‍ നിര്‍ത്തുക. ചോക്ലേറ്റ് പോലുള്ള മധുരമുള്ള ഭക്ഷണങ്ങള്‍ ദഹിക്കാന്‍ പ്രയാസമാണ്. കഫം വര്‍ധിപ്പിക്കുകയും ചെയ്യും.
- സാലഡുകള്‍ ആരോഗ്യത്തിന് നല്ലതാണ്, എന്നാല്‍ അസംസ്‌കൃത സലാഡുകള്‍, പ്രത്യേകിച്ച്, തണുപ്പുള്ളതും വരണ്ടതും നല്ലതല്ല. പകരം, അവ വേവിച്ചോ വറുത്തോ കഴിക്കുന്നതാണ് നല്ലത്.
ദഹന ശക്തി രാത്രിയില്‍ ഏറ്റവും താഴ്ന്നതാണ്. ദഹിക്കാത്ത ഭക്ഷണം വിഷവസ്തുക്കളുടെ ശേഖരണത്തിന് കാരണമാകും. ഇത് ശരീരഭാരം, പൊണ്ണത്തടി, പ്രമേഹം, ചര്‍മ്മരോഗങ്ങള്‍, കുടല്‍ പ്രശ്‌നങ്ങള്‍, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ തുടങ്ങിയവയ്ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ കാരണമാകുന്നു.