- Advertisement -Newspaper WordPress Theme
FITNESSയോഗ ലൈംഗിക ജീവിതം മെച്ചപ്പെടുത്താന്‍ സഹായിക്കുമോ?

യോഗ ലൈംഗിക ജീവിതം മെച്ചപ്പെടുത്താന്‍ സഹായിക്കുമോ?

യോഗ സ്ത്രീകളില്‍ ലൈംഗിക പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതായി ദ ജേണല്‍ ഓഫ് സെക്ഷ്വല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നു. യോഗ സെഷനുകള്‍ക്ക് മുമ്പും ശേഷവും ലൈംഗിക പ്രവര്‍ത്തനത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത 40 സ്ത്രീകളില്‍ 12 ആഴ്ചത്തെ യോഗയുടെ ഫലങ്ങള്‍ പഠനം പരിശോധിച്ചു. 12 ആഴ്ചയ്ക്ക് ശേഷം സ്ത്രീകളുടെ ലൈംഗിക പ്രവര്‍ത്തനം ഗണ്യമായി മെച്ചപ്പെട്ടുതായി പഠനത്തില്‍ കണ്ടെത്തി.

യോഗ ചെയ്യുന്നത് ധാരാളം ആരോഗ്യഗുണങ്ങള്‍ നല്‍കുന്നു. മൊത്തത്തിലുള്ള ആരോഗ്യത്തിന് യോഗ പ്രധാനപങ്കാണ് വഹിക്കുന്നത്. വിഷാദം, ഉത്കണ്ഠ, മെറ്റബോളിക് സിന്‍ഡ്രോം, പ്രമേഹം, തൈറോയ്ഡ് പ്രശ്നങ്ങള്‍ എന്നിവയ്ക്ക് യോഗ സഹായകരമാണ്.

യോഗ ശരീരത്തിന്റെ കോശജ്വലന പ്രതികരണം കുറയ്ക്കുകയും ആളുകളെ സമ്മര്‍ദ്ദത്തിലാക്കുന്ന ജനിതക പ്രകടനത്തെ പ്രതിരോധിക്കുകയും കോര്‍ട്ടിസോള്‍ കുറയ്ക്കുകയും തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ചെറുപ്പവും ആരോഗ്യവും നിലനിര്‍ത്താന്‍ സഹായിക്കുന്ന പ്രോട്ടീന്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

യോഗാ പരിശീലനത്തിന് ശേഷം 75 ശതമാനം സ്ത്രീകളും ലൈംഗിക ജീവിതത്തില്‍ പുരോഗതിയുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തു. പഠനത്തിന്റെ ഭാഗമായി, എല്ലാ സ്ത്രീകള്‍ക്കും വിവിധ യോഗാസനങ്ങളില്‍ പരിശീലനം നല്‍കി. അവ അടിവയറ്റിലെ പേശികളെ മെച്ചപ്പെടുത്തുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതായും ഗവേഷകര്‍ കണ്ടെത്തി.

പുരുഷ ലൈംഗിക സംതൃപ്തിയുടെ എല്ലാ വശങ്ങളിലും മെച്ചപ്പെടുത്തലുകള്‍ കണ്ടെത്തി. ലൈംഗിക ബന്ധത്തില്‍ സംതൃപ്തി, ഉദ്ധാരണം, സ്ഖലന നിയന്ത്രണം,രതിമൂര്‍ച്ഛ എന്നിവയും പരിശോധിച്ചു.

യോഗ ശ്രദ്ധയും ശ്വസനവും നിയന്ത്രിക്കുകയും ഉത്കണ്ഠയും സമ്മര്‍ദ്ദവും കുറയ്ക്കുകയും നാഡീ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. മൂലബന്ധ പരിശീലിക്കുന്നത് ആര്‍ത്തവ വേദന, പ്രസവ വേദന, സ്ത്രീകളിലെ ലൈംഗിക ബുദ്ധിമുട്ടുകള്‍ എന്നിവ ഒഴിവാക്കുകയും അതുപോലെ അകാല സ്ഖലനത്തെ ചികിത്സിക്കുകയും പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ സ്രവണം നിയന്ത്രിക്കുകയും ചെയ്യുന്നതായി പഠനങ്ങള്‍ പറയുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme