സ്റ്റാഫൈലോകോക്കസ് എന്ന ബാക്ടീരിയയുടെ അമിതവളര്‍ച്ച മൂലമുണ്ടാകുന്ന വയറിലെ അണുബാധയാണ് ഭക്ഷ്യവിഷബാധ. ഈ ബാക്ടീരിയകള്‍ മലിനമായ ഭക്ഷണത്തിലും വെള്ളത്തിലുമായിരിക്കും ഉണ്ടാകുന്നത്. ഇത് വയറ്റിലേക്ക് കടന്ന് ഭക്ഷ്യവിഷബാധ പോലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു.
- ഭക്ഷ്യവിഷബാധയില്‍ നിന്ന് മുക്തി നേടാന്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ കഴിക്കാം. ആപ്പിള്‍ സിഡെര്‍ വിനെഗര്‍ മെറ്റബോളിസം വര്‍ധിപ്പിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ആപ്പിള്‍ സിഡെര്‍ വിനെഗര്‍ വെള്ളത്തില്‍ ഒഴിച്ചും കുടിയ്ക്കാവുന്നതാണ്.
- ഔഷധഗുണങ്ങളാല്‍ സമ്പന്നമായ തുളസിയിലയും വളരെ ഫലപ്രദമാണ്. ഇത് ഒരു പാത്രത്തില്‍ തൈരില്‍ കലര്‍ത്തി കുരുമുളകും അല്‍പം ഉപ്പും ചേര്‍ത്ത് കഴിച്ചാല്‍ ഭക്ഷ്യവിഷബാധയില്‍ നിന്ന് മുക്തി നേടാം.
- ഭക്ഷ്യവിഷബാധയുള്ള സമയത്ത് ശരീരത്തില്‍ ജലത്തിന്റെ അഭാവം ഉണ്ടാകുന്നു. അതിനാല്‍ അല്‍പം ഉപ്പും പഞ്ചസാരയും വെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കാം. ഉപ്പും പഞ്ചസാരയും കലര്‍ന്ന വെള്ളം ദാഹം ശമിപ്പിക്കുകയും ശരീരത്തിലെ ജലത്തിന്റെ അഭാവം നികത്തുകയും ചെയ്യും.
- നിങ്ങള്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായിട്ടുണ്ടെങ്കില്‍ തൈരും മോരും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. തൈരും മോരും കഴിക്കുന്നത് ആമാശയത്തിന് തണുപ്പ് നല്‍കുന്നു. ഇത് ശരീരത്തിലെ ജലത്തിന്റെ അഭാവം നികത്തുകയും ചെയ്യുന്നു.
- ബാക്ടീരിയയുടെ വളര്‍ച്ച മൂലമുണ്ടാകുന്ന ഒരു അനാരോഗ്യ അവസ്ഥയാണ് ഭക്ഷ്യവിഷബാധ. അതുകൊണ്ട് തന്നെ ശുചിത്വം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഭക്ഷ്യവിഷബാധയില്‍ നിന്ന് വേഗത്തില്‍ സുഖം പ്രാപിക്കാന്‍, ഭക്ഷണ പാനീയങ്ങള്‍ വൃത്തിയുള്ളതാണോ എന്നതും പ്രത്യേകം ശ്രദ്ധിക്കുക. അതായത്, ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്ന് കഴിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തുക. കൈകള്‍ വൃത്തിയായി കഴുകിയ ശേഷം മാത്രം ഭക്ഷണം കഴിക്കുക. നിങ്ങള്‍ കഴിക്കുന്ന പാത്രങ്ങളും വൃത്തിയുള്ളതായിരിക്കണമെന്ന് ഓര്‍മിക്കുക.