- Advertisement -Newspaper WordPress Theme
HAIR & STYLEമൂക്കിലെ ദശ വളര്‍ച്ച അപകടകാരിയോ ?

മൂക്കിലെ ദശ വളര്‍ച്ച അപകടകാരിയോ ?

ചിലരുടെ മൂക്കില്‍ ദശ അഥവാ പോളിപ്പുകള്‍ (Nasalpolyps) പ്രശനങ്ങള്‍ സ്യഷ്ടിക്കാറുണ്ട് . മൂക്കിലെ ദശ എന്ന് പൊതുവേ പറയാറുണ്ടെങ്കിലും എല്ലാം ഒന്നല്ല. പല തരത്തിലുളള പോളിപ്പുകളുണ്ട്.. മൂക്കിനുളളിലെ ശ്ലേഷമസതരത്തിലോ സൈനസുകളില്‍നിന്നോ ഉണ്ടാകുന്ന തടിപ്പുകളാണിത്. കുട്ടികളില്‍ അഡിനോയ്ഡ് ഗ്രന്ഥിയിലുണ്ടാകുന്ന വീക്കമായ അഡിനോയ്ഡ ഹൈപ്പര്‍ട്രോഫി പോളിപ്പിന് കാരണമാകും. അലര്‍ജിയും പോളിപ്പുകള്‍ക്കിടയാക്കും.രണ്ട് മൂക്കിലും മുന്തിരിക്കുലപോലെ ചെറിയ കുറെദശകള്‍ ചേര്‍ന്ന രീതിയിലാണ് അലര്‍ജി കാരണമുളള പോളിപ്പ് കാണാറുളളത്. ഇങ്ങനെയുണ്ടാകുമ്പോള്‍ അലര്‍ജിയുടെ ലക്ഷണങ്ങള്‍തന്നെയാണ് കാണുന്നത്. ഇതുകൂടാതെ സൈനസൈറ്റിസില്‍നിന്ന് ദശ മൂക്കിലേക്ക് വളരാം. ഇത് രണ്ടുതരത്തിലുണ്ട്. ഏറ്റവും കൂടുതല്‍ കാണുന്നത് എതമോയിഡല്‍ പോളിപ്പാണ് (Ethmoidal polyps) എതമോയിഡല്‍ സൈനസിലെ ഭിത്തിയില്‍ നിന്നാണ് ഇതിന്റെ ഉദ്ഭവം. മറ്റൊന്ന് ആന്‍ട്രോകോണല്‍ പോളിപ് (Antrochoanal polyp) ആണ് ഇത് മാക്‌സിലറി സൈനസില്‍നിന്നാണ് വളരുന്നത്. മൂക്കിന്റെ പിന്‍ഭാഗത്തേക്കാണ് ഇത് വളരുന്നത്. ഇത് പൊതുവേ ഒറ്റ പോളിപ്പായാണ് കാണുന്നത്. എന്നാല്‍.എതമോയിഡല്‍ പോളിപ്പ് ഒന്നിലധികമായി കാണപ്പെടുന്നു.

മൂക്കിലെ പോളിപ്പുകള്‍ മിക്കതും അപകടരഹിതമായ തടിപ്പുകളാണ്.എന്നാല്‍.അപൂര്‍വമായി കാന്‍സര്‍ മുഴകളുമുണ്ടാകാം അതുകൊണ്ട് പരിശോധന നടത്തി പ്രശനമില്ലാത്ത തടിപ്പുകളാണന്ന് ഉറപ്പുവരുത്തണം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme