ആരോഗ്യമുളള ശരീരമാണ് എല്ലാവരുടേയും ആവശ്യം. ശാരീരികാരോഗ്യവും മാനസികാരോഗ്യവുമാണ് യോഗചെയ്യുന്നതിലൂടെ ലക്ഷ്യമാക്കുന്നത്. പലരിലേയും മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ യോഗയ്ക്ക് കഴിയാറുണ്ട്. ഒരു നിശ്ചിത സമയം നിശ്ചയിച്ച് എന്നും മുടങ്ങാതെ യോഗ പരിശീലിച്ച് തുടങ്ങാവുന്നതാണ്.
- യോഗാസനങ്ങള്‍ സാവധാനം ചെയ്യുക.
- യോഗ ചെയ്യുന്നതിന് മുമ്പ് ആവശ്യത്തിന് വെളളം കുടിക്കുക.
- മികച്ച ഫലങ്ങള്‍ക്കായി വെറും വയറ്റില്‍ യോഗ ചെയ്യുക.
- ഭക്ഷണം കഴിച്ച ഉടനെ യോഗ ചെയ്യരുത്.
- സ്ഥിരമായി യോഗ പരിശീലിക്കുക.
- നല്ല ഗ്രിപ്പുളള യോഗാമാറ്റിലാണ് യോഗാസനങ്ങള്‍ ചെയ്യേണ്ടത്.
- സുഖമില്ലാത്തപ്പോള്‍ യോഗ ചെയ്യുന്നത് ഒഴിവാക്കുക.