ആര്‍ത്തവ സമയത്ത് ഹോര്‍മോണില്‍ കാര്യമായ മാറ്റം ഉണ്ടാകുന്നു. ആര്‍ത്തവ സമയത്ത് ഓരോ നാലു മണിക്കൂറിലും സിനിട്ടറി പാഡ് മാറ്റാന്‍ ശ്രദ്ധിക്കണം. ആറ് മണിക്കൂറില്‍ കൂടുതല്‍ പാഡ് ഉപയോഗിക്കുന്നത് അണുബാധയ്ക്കും അലര്‍ജിയ്ക്കും കാരണമാകാറുണ്ട്. ആര്‍ത്തവസമയത്ത് 8 മണിക്കൂര്‍ ഉറക്കം നിര്‍ബന്ധമായിരിക്കണം. അതുപോലെ ധാരാളം വെളളം കുടിക്കാനും ശ്രദ്ധിക്കണം. കാപ്പി, ചായ പോലുളളവ ഒഴിവാക്കേണ്ടതാണ്. ജങ്ക് ഫുഡ് കഴിക്കുന്നവരാണെങ്കില്‍ അതും ഒഴിവാക്കണം.
- ആര്‍ത്തവം ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പേ കുതിര്‍ത്ത ഉണക്കമുന്തിരിയും കുങ്കുമപ്പൂവും കഴിക്കുക.
- മുളപ്പിച്ചതോ വേവിച്ചതോ ആയ പയര്‍ വര്‍ഗ്ഗങ്ങള്‍ ആഹാരത്തില്‍ ശീലമാക്കുക.
- മധുരക്കിഴങ്ങ് ഉള്‍പ്പെടെയുളള കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ പച്ചക്കായ തുടങ്ങിയവ ആഴ്ചയില്‍ രണ്ടു തവണയെങ്കിലും കഴിക്കുക.
- വ്യായാമം മുടക്കരുത്. ആഴ്ചയില്‍ 150 മിനിട്ടെങ്കിലും വ്യായാമത്തിനായി മാറ്റി വെയ്ക്കുക.
- എല്ലാ ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ് കാല്‍സ്യം സപ്ലിമെന്റ് കഴിക്കുക.