പൊതുവേ കുട്ടികളില്‍ കാണുന്ന രോഗാവസ്ഥയാണ് ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ് (എച്ച്.എഫ്.എം.ഡി.) അടുത്തകാലത്തായി തക്കാളിപ്പനി എന്നപേരിലും ഈ അസുഖം അറിയപ്പെടുന്നുണ്ട്. കുമിളകള്‍ക്ക് ചുവപ്പ് നിറമായതുകൊണ്ടാകാം ഈ പേര് വന്നത് രോഗിയുടെ സ്രവങ്ങള്‍, അവര്‍ സപര്‍ശിച്ച വസകുക്കള്‍ എന്നിവയിലൂടെ യെല്ലാം രോഗം പകരാം.
1957-ല്‍ ന്യൂസീലന്‍ഡിലാണ് ഈ രോഗത്തെ ആദ്യം കണ്ടെത്തിയത്. എന്ററോ വൈറസ് വിഭാഗത്തില്‍പെട്ട കോക്‌സാകി വൈറസ് എ-16 (Coxsackievirus A16), എന്റ റോവൈറസ് 71 എന്നീ വൈറസുകാളാണ് ഈ രോഗത്തിന് കാരണം. ഇതില്‍ കോക്‌സാകി വൈറസ് എ-16 താരതമ്യേന ആക്രമണസ്വഭാവം കുറഞ്ഞതാണ്. എന്നാല്‍ എന്ററോവൈറസ് 71 കുറച്ചുകൂടി ഗൗരവമുളളതാണ്.
ലക്ഷണങ്ങള്‍
സാധാരണയായി 10 വയസ്സിന് താഴെയുളള കുട്ടികളിലാണ് ഈ രോഗം കാണുന്നത്. എന്നാല്‍ മുതിര്‍ന്നവരിലും കാണാറുണ്ട്. നേരിയ പനിയോടെയാവും തുടക്കാം. ഒന്നോരണ്ടോ ദിവസത്തിനുളളില്‍ ചര്‍മത്തില്‍ ചെറിയ കുമിളകള്‍ പൊങ്ങിവരും. കൈകാലുകളുടെ അഗ്രഭാഗങ്ങള്‍, വായക്കുളളിലും പുറത്തും, കാല്‍മുട്ടുകള്‍, പ്യഷ്ടഭാഗങ്ങള്‍, എന്നിവിടങ്ങളിലാണ് കുമിളകള്‍ കാണാറ്.
ചിക്കന്‍പോക്‌സിലെ കുമിളകളില്‍നിന്ന് ഇവ വ്യത്യസകമാണ്. ചിക്കന്‍പോക്‌സില്‍ തെളിഞ്ഞ നിറത്തിലുളള കുമിളകളാണ് എങ്കില്‍ ഇതില്‍ കലങ്ങിയപോലുളള നിറത്തിലാണ് കാണുന്നത്. കൂടാതെ കുമിളകള്‍ക്കുചുറ്റും നേരിയ ചുവപ്പുനിറവും കാണാം. എന്നാല്‍ ചര്‍മത്തിന്റെ നിറവ്യത്യാസത്തിനനുസരിച്ച് ഇത് പ്രകടമാകുന്നതില്‍ വ്യത്യാസം വരാം
സാധാരണ രീതിയില്‍ 7-10 ദിവസംകൊണ്ട് രോഗം ഭേദമാകാറുണ്ട്. സങ്കീര്‍ണതകള്‍ ഉണ്ടാകാതെ ശ്രദ്ധിക്കുകയാണ് പ്രധാനം, രോഗം പ്രതിരോധിക്കുന്നതില്‍ വ്യകതിശുചിത്വം പ്രധാനമാണ്. രോഗം പൂര്‍ണമായും ഭേദമായതിനുശേഷമേ കുട്ടികളെ മറ്റ് കുട്ടികളുമായി ഇടപെടാന്‍ അനുവദിക്കാവൂ