in

ഒരു മാസത്തില്‍ ചിലപ്പോള്‍ രണ്ടു തവണ പീരിയഡ്‌സ് വരാറുണ്ട്. ബ്ലീഡിങ്ങും വളരെ കൂടുതലാണ്. ഇതിന് എന്താണു പ്രതിവിധി?

Share this story

ഒരു പീരിയഡിന്റെ ആദ്യ ദിവസം മുതല്‍ അടുത്ത പീരിയഡിന്റെ ആദ്യം ദിവസം വരെയുള്ള സമയമാണ് ആര്‍ത്തവചക്രത്തിന്റെ കാലയളവായി കണക്കാക്കുന്നത്. 28 ദിവസമാണ് സാധാരണയായി ഇത് കണക്കാക്കുന്നതെങ്കിലും 24 മുതല്‍ 38 ദിവസം വരെ വ്യത്യാസം ഉണ്ടാകാം. മാസത്തില്‍ രണ്ടു തവണ പീരിയഡ് വന്നാലും ഇത് 24 ദിവസത്തെ വ്യത്യാസത്തില്‍ ആണെങ്കില്‍ പേടിക്കേണ്ടതില്ല. ആര്‍ത്തവകാലത്തെ ബ്ലീഡിങ് രണ്ടു മുതല്‍ ഏഴു ദിവസം വരെയാണ്. അതില്‍ നിന്നു വ്യത്യാസപ്പെട്ടു വരുമ്പോള്‍ ശ്രദ്ധിക്കണം.

മാനസിക സമ്മര്‍ദവും ഉത്കണ്ഠയുമുള്ളവര്‍ക്ക് ആര്‍ത്തവചക്രത്തിന്റെ ക്രമം തെറ്റാറുണ്ട്. ശരീരഭാരത്തിലുള്ള വ്യതിയാനങ്ങള്‍. അതുമൂലം സംഭവിക്കുന്ന ഹോര്‍മോണല്‍ പ്രശ്‌നങ്ങളും ആര്‍ത്തവചക്രത്തെ ബാധിക്കാറുണ്ട്. പിസിഒഡി ഉള്ളവര്‍ക്കും ക്രമരഹിതമായ ആര്‍ത്തവമുണ്ടാകാറുണ്ട്. ഓവുലേഷന്‍ (അണ്ഡോല്‍പാദനം) കൃത്യമായി നടക്കാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. തൈറോയ്ഡ് പ്രശ്‌നങ്ങള്‍, പെല്‍വിക് ഇന്‍ഫ്‌ലമേറ്ററി ഡിസീസ് (പിഐഡി) ഗര്‍ഭപാത്രത്തില്‍ മുഴ എന്നിവയുണ്ടെങ്കിലും ആര്‍ത്തവചക്രം ക്രമരഹിതമാകാറുണ്ട്.

സ്‌ട്രെസും ഉത്കണ്ഠയും ഹോര്‍മോണല്‍ പ്രശ്‌നങ്ങളുമാണ് പൊതുവായുള്ള കാരണങ്ങള്‍. കൃത്യമായ വ്യായാമം, ഭക്ഷണം, ഉറക്കം എന്നിവ ഉറപ്പാക്കുക. യോഗ ചെയ്യുന്നതും മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. ബ്ലീഡിങ് കൂടുതലാണെങ്കില്‍ രക്തക്കുറവുണ്ടോ എന്നു പരിശോധിക്കുകയും തൈറോയ്ഡിന്റെ പ്രവര്‍ത്തനം ശരിയായ രീതിയിലാണോ എന്ന് പരിശോധിക്കുകയും ചെയ്യണം. ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധിപ്പിക്കുകയും സ്‌കാനിങ് ചെയ്യുകയും വേണം. അതിന്റെ അടിസ്ഥാനത്തിലാണ് ചികിത്സ നിശ്ചയിക്കുന്നത്.

കണ്ണിന്റെ സ്‌ട്രെയിന്‍ കുറയ്ക്കാന് നാല് എളുപ്പ വഴികള്‍

കുട്ടികളിലെ പനി