- Advertisement -Newspaper WordPress Theme
Uncategorizedരക്തസമ്മര്‍ദ്ദം കുറയ്ക്കാനുളള ഭക്ഷണങ്ങള്‍

രക്തസമ്മര്‍ദ്ദം കുറയ്ക്കാനുളള ഭക്ഷണങ്ങള്‍

മിക്കവരേയും അലട്ടുന്ന പ്രശ്‌നമാണ് രക്തസമ്മര്‍ദ്ദം. ശരിയായ സമയത്ത് തിരിച്ചറിഞ്ഞ് നിയന്ത്രിക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ ആകെ പ്രശ്‌നമാകും. ബി.പിയുടെ ലക്ഷണങ്ങള്‍ പലതും തിരിച്ചറിയുന്നില്ല എന്നതാണ് ഏറെ അപകടം. ഭക്ഷണ നിയന്ത്രണം ശീലിച്ചാല്‍ വളരെ എളുപ്പത്തില്‍ ബി.പി കുറയ്ക്കാനാവും.

  • ബിപി കുറയ്ക്കാന്‍ ഏറ്റവും നല്ലത് വാഴപ്പഴം പതിവായി ഉപയോഗിക്കുകയാണ്. ഇതിലുളള പൊട്ടാസ്യമാണ് ബിപിയെ നിയന്ത്രിക്കാന്‍ സഹായിക്കുന്നത്.
  • ചൂടുകാലത്ത് മാത്രം ഉപയോഗിക്കാന്‍ പറ്റിയ ഒന്ന് എന്നാണ് തണ്ണിമത്തനെ പലരും കണക്കാക്കുന്നത്. എന്നാല്‍ ഇത് തികച്ചും തെറ്റാണ്. ഹൃദയാരോഗ്യം നല്‍കുന്ന ഏറ്റവും നല്ല ആഹാരങ്ങളില്‍ ഒന്നാണ് തണ്ണിമത്തന്‍. നാരുകളും വിറ്റാമിന്‍ എയും പൊട്ടാസ്യവും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
  • വിറ്റാമിന്‍ സിയുടെ കലവറയായ ഓറഞ്ച് ബി.പി കുറയ്ക്കാന്‍ വളരെ നല്ലതാണ്. ദിവസവും ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് ബി.പി ഉളളവര്‍ക്ക് ഗുണം ചെയ്യും. ഓറഞ്ച് കഴിക്കുന്നതും പ്രയോജനം ചെയ്യും. ഓറഞ്ചില്‍ ധാരാളം ഫൈബറും ഉണ്ട്.
  • ഒരു ചെറിയ കഷണം ഡാര്‍ക്ക് ചോക്‌ളേറ്റ് കഴിച്ചാല്‍ ബി.പിയെ ഒരു പരിധി വരെ നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയും. ഡാര്‍ക്ക് ചോക്‌ളേറ്റില്‍ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
  • ചീര ആഹാരത്തില്‍ പതിവാക്കുന്നതിലൂടെ ബി.പി കുറയ്ക്കാന്‍ കഴിയുന്നു. നാരുകളുടേയും പൊട്ടാസ്യത്തിന്റേയും മഗ്നീഷ്യത്തിന്റേയും കലവറയാണ് .

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme