- Advertisement -Newspaper WordPress Theme
Uncategorizedകൊതുകുകള്‍ നിങ്ങളെ തെരഞ്ഞെടുത്ത് ആക്രമിക്കുന്നുവോ?

കൊതുകുകള്‍ നിങ്ങളെ തെരഞ്ഞെടുത്ത് ആക്രമിക്കുന്നുവോ?

ബെയ്ജിംഗിലെ സിങ്വ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകരും ഷെന്‍സനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസില്‍ നിന്നുള്ള ഗവേഷകരുമാണ് ഈ പഠനത്തിന് പിന്നില്‍.

എത്ര പേരുള്ള സംഘത്തിലാണെങ്കിലും ചിലരെ മാത്രം കൊതുകുകള്‍ തെരഞ്ഞെടുത്ത് ആക്രമിക്കാറുണ്ട്. ഇത്തരത്തില്‍ പരാതി പറയുന്നവരും ഏറെയാണ്.

ബെയ്ജിംഗിലെ സിങ്വ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകരും ഷെന്‍സനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസില്‍ നിന്നുള്ള ഗവേഷകരുമാണ് ഈ പഠനത്തിന് പിന്നില്‍. സിക- ഡെങ്കു വൈറസുകളെ വഹിക്കുന്ന കൊതുകുകള്‍ ആണ് ഈ രോഗകാരികളുടെ വാഹകര്‍.

ഈ വൈറസുകള്‍ ആളുകളുടെ ശരീരത്തിലെത്തുമ്പോള്‍ ചില മാറ്റങ്ങള്‍ സൃഷ്ടിക്കുമത്രേ. അതായത്, സിക- ഡെങ്കു വൈറസുകള്‍ ചര്‍മ്മത്തില്‍ ഒരു സവിശേഷമായ ഗന്ധം സൃഷ്ടിക്കുമത്രേ. ഇതിലൂടെ മറ്റ് കൊതുകുകള്‍ കൂടി ഇവരിലേക്ക് ആകൃഷ്ടരാകുന്നുവെന്നാണ് പഠന റിപ്പോര്‍ട്ട്.

ചര്‍മ്മത്തിലെ സൂക്ഷ്മാണുക്കളില്‍ മാറ്റം വരുത്തിക്കൊണ്ട് ഒരു ‘അസറ്റോഫിനോണ്‍’ എന്ന തന്മാത്രകളാണ് ഇവ നിര്‍മ്മിക്കുന്നത്. ഇതാണ് മറ്റ് കൊതുകുകളെ കൂടി ആകര്‍ഷിക്കുന്ന രീതിയില്‍ ഗന്ധമുണ്ടാക്കുന്നതെന്ന് പഠനം പറയുന്നു.

എലികളിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. പിന്നീടിത് മനുഷ്യരിലും പരിശോധിക്കുകയായിരുന്നു. സിക- ഡെങ്കു അണുബാധയേറ്റ മനുഷ്യരുടെ ചരര്‍മ്മത്തിലും ഗവേഷകര്‍ ‘അസറ്റോഫിനോണ്‍’ കണ്ടെത്തി. ഇത്തരത്തില്‍ രോഗബാധയുള്ളവരില്‍ വീണ്ടും കൊതുകുകള്‍ ആക്രമണം രൂക്ഷമാക്കുമ്പോള്‍ അണുബാധ മൂര്‍ച്ഛിക്കാനോ, കൂടുതല്‍ വേഗതയില്‍ രോഗവ്യാപനം നടക്കാനോ എല്ലാം സാധ്യതകളേറെയെന്നും ഗവേഷകര്‍ പറയുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme