- Advertisement -Newspaper WordPress Theme
HAIR & STYLEകുട്ടികളിലെ പനി

കുട്ടികളിലെ പനി

കുട്ടികള്‍ക്ക് വളരെ പെട്ടെന്ന് വരാവുന്ന ഒന്നാണ് പനി മരുന്നുകളുടെ ഉപയോഗം കൂടാതെ ലളിതമായ ചില മാര്‍ഗ്ഗങ്ങളിലൂടെ കുട്ടികളുടെ പനി കുറയ്ക്കാന്‍ സാധിക്കും. പനിയുളള അവസരത്തിന് വെളളം കുടിക്കാനും. തണുപ്പ് അധികം ഏല്‍ക്കാതിരിക്കാനും. വ്യത്തിയായിരിക്കാനും ശ്രദ്ധിച്ചാല്‍ ഒന്നോ രണ്ടോ ദിവസത്തിനുളളില്‍ അതില്‍ നിന്ന് മുകതി നേടാം. ചെറുചൂടുളളതോ. ചൂടുളളതോ ആയ വെളളത്തില്‍ കുളിക്കുക. ഇങ്ങനെ കുളിക്കുമ്പോള്‍ ശരീരത്തിന്‌റെ താപനില കുറഞ്ഞ് വരും. അത് പെട്ടന്നല്ല സാവധാനമാണ് സംഭവിക്കുക. തണുത്ത വെളളത്തിലുളള കുളി ശരീരതാപനില ഉയരാനിടയാക്കും. കടുത്ത പനിയുളളപ്പോള്‍ കോട്ടണ്‍ തുണി തണുത്ത വെളളത്തില്‍ മുക്കി പിഴിഞ്ഞതിന് ശേഷം കഴുത്തിലും. നെറ്റിയിലും ഇടുക. ഉണങ്ങുമ്പോള്‍ മാറ്റി വീണ്ടും ഇടുക. എണ്ണ കൊണ്ട് തിരുമ്മിയും പനി കുറയ്ക്കാം. രണ്ട് വയസില്‍ താഴെയുളള കുട്ടികള്‍ക്ക് കിടക്കുന്നതിന് മുമ്പ് ശരീരത്തില്‍ ഒലിവെണ്ണ തേച്ച് പിടിപ്പിച്ച ശേഷം കോട്ടണ്‍ വസ്ത്രം കൊണ്ടും. പുതപ്പ് കൊണ്ടും പതിയുക. രാവിലെ കുളിപ്പിച്ച് ശരീരത്തിലെ എണ്ണ നീക്കം ചെയ്യാം. ധാരാളം വെളളം കുടിക്കുക. ശരീരത്തിന്‌റെ സ്വഭാവികമായ പ്രതിരോധമാണ് പനി എന്നത്. എന്നാല്‍ ശരീരത്തിലെ ചൂട് ജലാംശം നഷ്ടപ്പെടാനിടയാക്കും. ശരീരത്തില്‍ നിന്ന് ജലാംശം കൂടുതലായി നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധ വേണം. ഛര്‍ദ്ദി, വയറിളക്കം എന്നിവയുണ്ടെങ്കില്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം ചൂട് കുറയ്ക്കാന്‍ എളുപ്പവഴിയാണ് പുളികൊണ്ടുളള ജ്യൂസ് നെറ്റിത്തടത്തില്‍ തേച്ച് ഉണങ്ങുമ്പോള്‍ വീണ്ടും ആവര്‍ത്തിച്ച് തേക്കുക. ശരീരത്തിന്‌റെ ചൂട് കുറയുന്നത് വരെ ഇത് ചെയ്യുക. അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കുകയും. തണുക്കുന്നുണ്ടെങ്കിലും പുതപ്പ് ഉപയോഗിക്കാതിരിക്കുകയും ചെയ്യുക. കട്ടിയുളള പുതപ്പ് ഉപയോഗിക്കുന്നത് ശരീര താപനില വര്‍ദ്ധിക്കാനിടയാക്കും. ഫാനിട്ട് മുറിയിലെ വായുസഞ്ചാരം കൂട്ടുക എല്ലാത്തിനുമുപരിയായി പരിപൂര്‍ണ്ണ വിശ്രമവും എടുക്കുക

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme