അയ്യോ ഡോക്ടറേ ഇന്നലെ ഡയാലിസിസ് ചെയതയാള്‍ക്ക് ശ്വാസംകിട്ടുന്നില്ല, ഐ. സി. യു വിലെ രോഗിയുടെ നില മോശമാണ്, വാഹനാപകടത്തില്‍ ഗുരുതരപരിക്കേറ്റ ഒരാളെ എത്തിച്ചിട്ടുണ്ട് എന്തുചെയ്യണം..ഭൂരിഭാഗം ഡോക്ടര്‍മാരുടെയും ദിവസം ആരംഭിക്കുന്നത് ആശുപത്രിയില്‍ നിന്നുളള ഇത്തരം ഫോണ്‍വിളികളിലൂടെയാണ്. രോഗിയുടെ ആരോഗ്യം സൂക്ഷിക്കാന്‍ പാടുപെടുന്നവര്‍ സ്വന്തം കാര്യത്തില്‍ മൗനംപാലിക്കുന്നു.
ആത്മഹത്യ കൂടുന്നു
യു. എസ്. നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ നടത്തിയ പംനത്തില്‍, ഇന്ത്യയില്‍ യുവഡോക്ടര്‍മാര്‍ക്കിടയില്‍ ആത്മഹത്യ കൂടിവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പ്രധാനകാരണം മാനസികസംഘര്‍ഷമാണ്. 40 നുതാഴെ പ്രായമുളളവരാണ് കൂടുതലും മരിക്കുന്നത്. സാധാരണക്കാരെക്കള്‍ ഡോക്ടര്‍മാര്‍ക്കിടയില്‍ ആത്മഹത്യാസാധ്യത 2.5 മടങ്ങ് കൂടുതലാണ്. 2016 മാര്‍ച്ചിനും 2019 മാര്‍ച്ചിനുമിടയില്‍ 30 ആത്മഹത്യകളാണ് ഇന്ത്യയിലുണ്ടായത്. ഭൂരിഭാഗവും വിഷാദത്തിന് അടിമകളായിരുന്നു.
മാനസികസംഘര്‍ഷം 16 വയസ്സുമുതല്‍
ലോകത്ത് മാനസികസംഘര്‍ഷം കൂടുതല്‍ അനുഭവിക്കുന്നത് ഡോക്ടര്‍മാരാരെണന്ന് പഠനങ്ങള്‍ പറയുന്നു. എം.ബി.ബി.എസ്. പ്രവേശനപരീക്ഷാപരിശീലത്തിനുചേരുന്ന ദിവസം മുതല്‍ ഏതാണ്ട് 35 വയസ്സു വരെ കടുത്ത മാനസികസംഘര്‍ഷത്തിലൂടെയാണ് ഓരോ ഡോക്ടര്‍മാരും കടന്നുപോകുന്നത്.
അമിതപഠനം, വീട്ടുകാരുടെ പ്രതീക്ഷ, ലോണ്‍ എടുത്ത പണം ഉറക്കമില്ലായമ.. അങ്ങനെ നിണ്ടുപോകുന്ന പ്രശനങ്ങള്‍. മാനസികസംഘര്‍ഷം കൂടുന്നതോടെ ശരീരത്തില്‍ ഹോര്‍മോണുകളുടെ അമിത ഉത്പാദനമുണ്ടാകും. പലരിലും വിഷാദം പിടിമുറുക്കുന്നു. ഹ്യദയാഘാതം, വ്യക്ക, കരള്‍ സംബന്ധമായ മറ്റ് അസുഖങ്ങളും ഡോക്ടര്‍മാര്‍ക്കിടയില്‍ കൂടുതലാണ്.
ബി.സി റോയിയുടെ ഓര്‍മദിനം
ഡോക്ടറും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായിരുന്ന ബിദന്‍ ചന്ദ്ര റോയിയുടെ ഓര്‍മയക്കായാണ് 1991 മുതല്‍ ഈ ദിനം ആചരിക്കുന്നത്. ഫാമിലി ഡോക്ടേഴ്‌സ് ഓണ്‍ദ ഫ്രണ്ട് ലൈന്‍ എന്നതാണ് ഇത്തവണത്തെ പ്രമേയം. ലോകത്ത് ഏറ്റവുംകൂടുതല്‍ ഡോക്ടര്‍മാരുളള രാജ്യങ്ങളിലൊന്നാണ് നമ്മുടേത്.പത്തുലക്ഷത്തിലധികം ഡോക്ടര്‍മാര്‍ ഇന്ത്യയിലുണ്ടെന്നാണ് കണക്ക് ഓരോവര്‍ഷവും എണ്‍പതിനായിരത്തിലധികം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ബിരുദം നേടി പുറത്തിറങ്ങുന്നു.