- Advertisement -Newspaper WordPress Theme
FITNESSമീനയുടെ ഭര്‍ത്താവ് മരിച്ചതിന് കാരണമായ ശ്വാസകോശത്തിലെ അണുബാധയുണ്ടാക്കിയതിന് കാരണം പ്രാവുകളോ ?

മീനയുടെ ഭര്‍ത്താവ് മരിച്ചതിന് കാരണമായ ശ്വാസകോശത്തിലെ അണുബാധയുണ്ടാക്കിയതിന് കാരണം പ്രാവുകളോ ?

നടി മീനയുടെ ഭര്‍ത്താവ് മരിച്ചതിന് കാരണമായ ശ്വാസകോശത്തിലെ അണുബാധയുണ്ടാക്കിയതിന് കാരണം പ്രാവുകള്‍ എന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. പ്രാവിന്റെ കാഷ്ഠത്തിലെ അണുക്കളാണ് ശ്വാസകോശം തകര്‍ത്തതെന്നാണ് പുറത്തെ ചര്‍ച്ച. എന്നാല്‍ ഇതിനെ കുറിച്ച് ആരോഗ്യ വിദഗ്ദര്‍ മറുപടി പറഞ്ഞിട്ടില്ല.

ശ്വാസകോശ സംബന്ധമായ പ്രശ്‌നമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ചെന്നെയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അണുബാധ രൂക്ഷമായതിനെ തുടര്‍ന്ന് ശ്വാസകോശം മാറ്റി വയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അവയവദാതാവിനെ കിട്ടാത്തതു കൊണ്ട് ശസ്ത്രക്രിയ നീണ്ടു പോകുകയായിരുന്നു. കുറച്ചു ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയത്. എന്നാല്‍ ചൊവ്വാഴ്ച വൈകിട്ടോടെ രോഗാവസ്ഥ മോശമാകുകയും മരണപ്പെടുകയുമായിരുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme