- Advertisement -Newspaper WordPress Theme
HAIR & STYLEപനിച്ച് വിറച്ച് കേരളം, പനികള്‍ പലതരം ശ്രദ്ധിക്കണം

പനിച്ച് വിറച്ച് കേരളം, പനികള്‍ പലതരം ശ്രദ്ധിക്കണം

ജില്ലയില്‍ പകര്‍ച്ചപ്പനി വീണ്ടും വ്യാപകമായി. സാധാരണ പനിക്കൊപ്പം ഡെങ്കിപ്പനി, എലിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയ രോഗങ്ങളും റിപ്പോര്‍ട്ട് ചെയതു. തൊഴചയക്കിടെ പനിബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത് 7862 പേരാണ്. 30 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കഴിഞ്ഞ ശനിയാഴച മാത്രം 10 പേരില്‍ രോഗബാധ കണ്ടെത്തി. 13 എലിപ്പനി ബാധിതരു മുണ്ട്. നാലുപേര്‍ക്ക് ചിക്കുന്‍ഗുനിയ സ്ഥിരീകരിച്ചു. ചെളളുപനി ബാധിതരായി 17 പേരുണ്ട്.

ഡെങ്കിപ്പനി

പകലാണ് രോഗവാഹകരായ ഈഡിസ് കൊതുക് മനുഷ്യരെ കടിക്കുന്നത്.വൈറസ് ശരീരത്തില്‍ പ്രവേശിച്ച് 14 ദിവസങ്ങള്‍ക്കുളളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകള്‍ക്ക് പിന്നിലും പേശികളിലും സന്ധികളുലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പ്, ഓക്കാനവും ഛര്‍ദിയും എന്നിവയണ് തുടക്കത്തില്‍ കാണുന്ന ലക്ഷണങ്ങളിലൊന്നാണ്.

എലിപ്പനി

രണ്ടോ മൂന്നോ ദിവസത്തിനുളളില്‍ ഭേദമാകാത്ത പനിയും പേശിവേദനയും ഇടവിട്ടുണ്ടാകുന്ന പനിയുമാണ് ലക്ഷണം. കണ്ണില്‍ ചുവപ്പ്, മഞ്ഞപ്പിത്ത ലക്ഷണങ്ങളും കാണാം.

ശ്രദ്ധിക്കാന്‍

മഴ ഇടവിട്ട് പെയ്യുന്നതിനാല്‍ ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകാനുളള സാധ്യത കൂടുതലാണ്. ശുദ്ധജലത്തിലാണ് ഇത്തരം കൊതുക് വളരുന്നത്. വെളളം കെട്ടിനിന്ന് കൊതുക് മുട്ടയിട്ട് വളരാനുളള സാധ്യത ഇല്ലാതാക്കാന്‍ ശ്രദ്ധിക്കണം. ഡ്രൈ ഡേ ആചരിക്കുന്നത് പ്രധാനമാണ്. ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

വീട്ടിനുളളില്‍ ഫ്രിഡജിന് പുറകിലെ ട്രേ, ചെടിച്ചട്ടിയുടെ അടിയില്‍ വെയക്കുന്ന പാത്രങ്ങള്‍ വെളളത്തില്‍ വളര്‍ത്തുന്ന അലങ്കാര ചെടിപ്പാത്രങ്ങള്‍, ഉപയോഗിക്കാത്ത ക്ലോസറ്റ് മുഷിഞ്ഞ വസത്രങ്ങള്‍ എന്നിവയില്‍ കൊതുക് മുട്ടയിട്ട് വളരാന്‍ സാധ്യതയുണ്ട്.

ഉപയോഗശൂന്യമായ പാത്രം, ചിരട്ട, കുപ്പി, ടയര്‍ , ആട്ടുകല്ല്, ഉരല്‍, ക്ലോസ്റ്റ, വാഷാബേസിന്‍ , ടെറസ്, സണ്‍ഷെയ്ഡ്, റൂഫിന്റെ പാത്തി എന്നിവിടങ്ങളില്‍ വെളളം കെട്ടിനില്‍ക്കാതെ ശ്രദ്ധിക്കുക. വെളളം ശേഖരിക്കുന്ന പാത്രങ്ങളും സംഭരണികളും മൂടി സൂക്ഷിക്കുക.

തോട്ടങ്ങളില്‍ വെളളം കെട്ടിനില്‍ക്കുന്ന സാഹചര്യമില്ലെന്ന് ഉറപ്പാക്കണം പൊതുവിടങ്ങളില്‍ പാഴവസതുക്കള്‍ വലിച്ചെറിയരുത്. കൊതുക് വളരാനുളള സാഹചര്യം ശ്രദ്ധയില്‍പ്പെട്ടാല്‍ തദ്ദേശസ്വയംഭരണവകുപ്പിനെയോ ആരോഗ്യവകുപ്പിനെയോ അറിയിക്കണം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme