വെയിലു കൊളളുന്നതു നല്ലതാണോ എക്കാലത്തും പ്രസക്തമായ ചോദ്യമാണിത്. ഇളം വെയില്‍ കൊളളുന്നതു നല്ലതാണെന്നും അതു ശരീരത്തിന് ആവശ്യമായ വൈറ്റമിന്‍-ഡി നല്‍കുമെന്നും പണ്ടേ തെളിയിക്കപ്പെട്ടതാണല്ലോ. എന്നാല്‍, ഇപ്പോഴിതാ അതു മാത്രമല്ല വെയിലിന്റെ ഗുണം എന്നു പുതിയ പംനങ്ങള്‍ പറയുന്നു. പ്രമേഹവും ഹ്യദ്രോഗവും വരാനുളള സാധ്യത കുറയ്ക്കാന്‍ വെയില്‍ കൊളളുന്നതു മൂലം സാധിക്കുമെന്ന് യൂണി വേഴ്‌സിറ്റി ഒഫ് സൗത്ത് ഓസ്‌ട്രേലിയയിലെ കാന്‍സര്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ പറയുന്നു. ശരീരത്തില്‍ വൈറ്റമിന്‍ ഡിയുടെ അളവു കൂടുന്നത് ഹാനികരമായ തോതിലുളള നീര്‍ക്കെട്ട് (inflammation) കുറയ്ക്കാന്‍ സഹായിക്കുന്നുവെന്നും തന്മൂലം ഹ്യദ്രോഗം, പ്രമേഹം എന്നിവ വരാനുളള സാധ്യത കുറയുമെന്നുമാണ് ഇവര്‍ കണ്ടെത്തിയത്. വൈറ്റമിന്‍ -ഡി കുറയുമ്പോള്‍ ഇന്‍ഫ്‌ളമേഷന്‍ മൂലം ഉണ്ടാകുന്ന സി- റിയാക്റ്റീവ് പ്രോട്ടീനിന്റെ അളവു കൂടുതലാകുന്നതായി ഇവര്‍ കണ്ടെത്തി. ഇതില്‍ നിന്നാണ് ഇവര്‍ ഇത്തരത്തിലുളള നിഗമനത്തിലെത്തിയത്. എന്തായാലും മടിപിടിച്ച് അകത്തിരിക്കാതെ അത്യാവശ്യം വെയില്‍ കൊണ്ടോളൂ. അത് വൈറ്റമിന്‍ഡി ലഭിക്കാന്‍ മാത്രമല്ല. ഹ്യദയത്തിനും നല്ലതാണ്.
Previous article
Next article