- Advertisement -Newspaper WordPress Theme
HEALTHഉച്ചയുറക്കം ബിപിക്കാര്‍ക്ക് നല്ലതല്ല

ഉച്ചയുറക്കം ബിപിക്കാര്‍ക്ക് നല്ലതല്ല

ഊണിനുശേഷം ഒരു ഉച്ചയുറക്കം ഇഷ്ടമില്ലാത്തവര്‍ ആരുണ്ട് എന്നാല്‍ ഈ ഉച്ചയുറക്കം അത്രനല്ലതല്ലെന്നാണ് ചൈനയില്‍ നിന്നുളള ഒരു കൂട്ടം ഗവേഷകര്‍ പറയുന്നത്.60,000ത്തോളം വരുന്ന മധ്യവയസ്‌കരായ ബ്രിട്ടീഷുകാരെ പതിനഞ്ചു വര്‍ഷം പംന വിധേയമാക്കിയ ശേഷമാണ് ഇവര്‍ ഇത്തരമൊരു നിഗമനത്തിലെത്തിയത്. ഉച്ചയൂറക്കം ഉള്‍പ്പെടെ ഇവരുടെ ജീവിശൈലി മനസ്സിലാക്കിയപ്പോള്‍ രാത്രിയിലെ ഉറക്കക്കുറവാണ് ഇവരിലെ ഉച്ചമയക്കത്തിന്റെ പൊതുവായ കാരണം എന്ന് ഗവേഷകര്‍ കണ്ടെത്തി. രാത്രിയില്‍ ഉറക്കം വേണ്ടത്ര ലഭിക്കാത്തത് പൊണ്ണത്തടി

രക്താതിമര്‍ദം എന്നിവയ്‌ക്കെല്ലാം കാരണമാകാമെന്നു നേരത്തെ തന്നെ നിരവധി പംനങ്ങളില്‍ കണ്ടെത്തിയിട്ടുളളതാണ് അതുകൊണ്ടു തന്നെ ഉച്ചയുറക്കക്കാരില്‍ മറ്റുളളവരെക്കാള്‍ 12% ത്തോളം രക്താതിമര്‍ദ സാധ്യത ഉണ്ടെന്നും ഇവരുടെ പംനം തെളിയിക്കുന്നു. രക്താതിമര്‍ദവും പൊണ്ണത്തടിയും ഹ്യദയാഘാതത്തിനും പക്ഷാഘാതത്തിനും മതിയായ കാരണങ്ങളാണെന്നു നേരെത്ത കണ്ടെത്തിയതില്‍ നിന്ന് ഉച്ചയുറക്കക്കാര്‍ ജാഗ്രത പാലിക്കണമെന്ന് ഈ ഗവേഷകര്‍ പ്രത്യേകം മുന്നറിയിപ്പു നല്‍കുന്നു ജേണല്‍ ഒഫ് ഹൈപ്പര്‍ ടെന്‍ഷനി, ല്‍ ആണ് ഈ പംനം പ്രസിദ്ധീകരിച്ചത്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme