- Advertisement -Newspaper WordPress Theme
HAIR & STYLEചൂടാക്കിയ എണ്ണ വീണ്ടും ഉപയോഗിച്ചാല്‍

ചൂടാക്കിയ എണ്ണ വീണ്ടും ഉപയോഗിച്ചാല്‍

പപ്പടം കാച്ചിയ എണ്ണ, അല്ലെങ്കില്‍ ഉപ്പേരി വറുത്ത എണ്ണ വീണ്ടും ഉപയോഗിക്കുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ തീര്‍ച്ചയായും ആ ശീലം ഉപേക്ഷിക്കുന്നതാവും നല്ലത്. കാരണം നിരവധി ദൂഷ്യവശങ്ങള്‍ ഇതിനുണ്ട്. ഒരിക്കല്‍ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുമ്പോള്‍ അതില്‍ ക്ലോസ്ട്രീഡിയം ബോട്ടുലിനം വളരുകയും അത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുകയും ചെയ്യും
ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡാര്‍ഡ്‌സ് ഓഫ് ഇന്ത്യ നിര്‍ദേശിക്കുന്നത് എന്തെന്നാല്‍

ടാന്‍സ്ഫാറ്റുകള്‍ രൂപപ്പെടുന്നത് ഒഴിവാക്കാന്‍ പരമാവധി മൂന്നു തവണയിലധികം എണ്ണ ചൂടാക്കുന്നത് ഒഴിവാക്കണമെന്നാണ്. പാചക എണ്ണകള്‍ പതിവായി വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് നിരവധി രോഗങ്ങള്‍ക്ക് കാരണമാകും.

ഇന്‍ഫ്‌ലമേഷന്‍ : ശരീരത്തില്‍ ഫ്രീറാഡിക്കലുകളുടെ എണ്ണം കൂടുകയും ഇന്‍ഫ്‌ലമേഷനു കാരണമാകുകയും ചെയ്യും. ഇത് ഹൃദ്രോഗം, പ്രമേഹം ഉള്‍പ്പെടെ നിരവധി രോഗങ്ങള്‍ക്ക് കാരണമാകും. രോഗപ്രതിരോധശക്തി കുറയ്ക്കാനും അണുബാധകള്‍ ഉണ്ടാകാനും ഇന്‍ഫ്‌ലമേഷന്‍ കാരണമാകും.

ന്മകാന്‍സര്‍: നിരവധി തവണ എണ്ണ ചൂടാക്കി ഉപയോഗിക്കുമ്പോള്‍ അഡ്ലി ഹൈഡ്‌സ് എന്ന വിഷവസ്തു രൂപപ്പെടുകയും ഇത് ശരീരത്തിലെ കോശങ്ങളെ അര്‍ബുദകോശങ്ങള്‍ ആക്കുകയും ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നു.

അസിഡിറ്റി എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് അസിഡിറ്റി, നെഞ്ചെരിച്ചില്‍, ദഹനപ്രശ്‌നങ്ങള്‍ ഇവയ്ക്ക് കാരണമാകും.

കൊളസ്‌ട്രോള്‍ : എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കുമ്പോള്‍, ഉയര്‍ന്ന ചൂടില്‍ ട്രാന്‍സ് ഫാറ്റി ആസിഡുകള്‍ ട്രാന്‍സ്ഫാറ്റുകള്‍ ആയി മാറുന്നു. ട്രാന്‍സ്ഫാറ്റുകള്‍ അനാരോഗ്യകരമാണ്. ഇവ ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത കൂട്ടുന്നു.

ഒരിക്കല്‍ ഉപയോഗിച്ച എണ്ണ സൂക്ഷിച്ചു വച്ചാല്‍ ആ എണ്ണയില്‍ അവശേഷിക്കുന്ന ഭക്ഷണപദാര്‍ഥങ്ങളില്‍ ബാക്ടീരിയ വളരുകയും അത് അപകടകരമായ അണുബാധകള്‍ക്ക് പിന്നീട് കാരണമാകുകയും ചെയ്യും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme