രാജ്യത്താദ്യമായി മാതളനാരങ്ങയുടെ ജനിതകശ്രേണീകരണം വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ച് (ഐ.സി.എ.ആര്) മഹാരാഷട്രയിലെ സോലപൂരിലുളള നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഓണ്‍ പൊമിഗ്രാനേറ്റിലെ (എന്‍.ആര്.സി.പി.) ശാസത്രജഞരാണ് മാതളനാരങ്ങയുടെ വകഭേദമായ ഭാഗവ യുടെ ജനിതകശ്രേണീകരണം പൂര്‍ത്തിയാക്കിയത്. ആറു വര്‍ഷത്തെ പരിശ്രമത്തിനൊടു വിലാണിത്. പഴത്തിന്റെ മധിരും, നിറം, വിത്തിന്റെ ഗുണം എന്നിവയക്കടിസ്ഥാനമായ ജനിതകരഹസ്യങ്ങള്‍ തിരിച്ചറിയാനാണ് പഠനം നടത്തിയത്
മാതളനാരങ്ങയുടെ ചെടികളെ ബാധിക്കുന്ന കീടങ്ങളെ പ്രതിരോധിക്കാനും പഴത്തിന്റെ വലുപ്പം വര്ധപ്പിക്കാനുമാവശ്യമായ ഘടകങ്ങളും ശാസത്രജ്ഞര്‍ പരിശോധിക്കും ജനിതകശ്രേണീകരണപഠനം ഇന്ത്യയിലെ മാതളനാരങ്ങവിപണിക്ക് ഉത്തേജകമാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം മെച്ചപ്പെട്ട ഇനങ്ങള്‍ വികസിപ്പിക്കാന്‍ ജീനോമിക്സ അസിസറ്റഡ് ട്രെയിറ്റ് മാപ്പിങ്, ബ്രീഡിങ്, ജീനോ എഡിറ്റിങ് തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കും ഇതുവഴി വരും വര്‍ഷങ്ങളില്‍ മാതളനാരങ്ങ ഉത്പാദനം വര്‍ധിപ്പിക്കാനാകും സമീപകാലത്തെ ആഗോള ഉത്പാദനത്തില്‍ 50 ശതമാനം മാതളനാരങ്ങയും സംഭാവന ചെയ്യുന്നത് ഇന്ത്യയാണ്. എന്നിട്ടും കയറ്റുമതി വലിയ തോതില്‍ ഉയര്‍ത്താനാകാത്തത് ജനിതകവിവരങ്ങള്‍ പരിമിതമായതിനാലാണെന്ന് പരീക്ഷണത്തിന് നേത്യത്വം നല്കിയ ഡോ.ആര്.എ.മരാത്തെ പറഞ്ഞു