ഗര്‍ഭധാരണം ആഗ്രഹിക്കുന്ന സ്ത്രീകള്‍ സെക്സ് കഴിഞ്ഞു പെട്ടെന്ന് എഴുന്നേറ്റു പോകാതെ അരമണിക്കൂറെങ്കിലും കിടക്കയില്‍ തുടരുന്നതു നല്ലതാണ്. സ്ത്രീയ്ക്കു പ്രാധാന്യം നല്കിക്കൊണ്ടുളള ഏതു പൊസിഷനില്‍ ബന്ധപ്പെട്ടാലും ഗര്‍ഭധാരണത്തിനു സാധ്യതയുണ്ടാകും എങ്കിലും കിടന്നു കഴിയുമ്പോള്‍ യോ നീസ്രവവും നിക്ഷേപിക്കപ്പെട്ട ശുക്ലവും കുറച്ചൊക്കെ പുറത്തേക്ക് ഒഴുകിപ്പോയേക്കാം. സ്ത്രീയുടെ അരക്കെട്ടിനടിയില്‍ ഒരു തലയണ വച്ച് അരക്കെട്ട് ഉയര്‍ത്തിക്കിടന്നാല്‍ സ്രവം കൂടുതല്‍ അകത്തേക്കു പോകും ശുക്ലം ശരീരത്തിനകത്തെത്തിയാല്‍ അതിന്റെ സ്ഥിരത ഓരോ വ്യക്തിയിലും ഓരോ വിധമാണ്. ചിലപ്പോള്‍ ദ്രാവകം പോലെയോ ഇരിക്കാം. ദ്രാവകാവസ്ഥയിലാണെങ്കില്‍ വേഗത്തില്‍ തന്നെ ഒഴുകി അകത്തെത്തും
ബീജത്തിന് എളുപ്പത്തില്‍ സഞ്ചരിക്കാന്‍ വേണ്ടിയാണു ശുക്ലം ദ്രാവകാവസ്ഥയിലാകുന്നത്. യോനിയില്‍ ശുക്ലം വീണു പിന്നെയും കുറച്ചു സമയമെടുത്തേ ബീജം ഗര്‍ഭപാത്രത്തിലേക്കും അവിടുന്നു ഫലോ പിയന്‍ ട്യൂബിലേക്കും കടക്കുകയും അണ്ഡവുമായി സംയോജിച്ച് ഭ്രൂണമായി ഗര്‍ഭാശയഭിത്തിയില്‍ പറ്റിപ്പിടിക്കുകയും ചെയ്യൂ. അതുവരെയുളള സമയം വളരെ പ്രധാനമാണ്.