- Advertisement -Newspaper WordPress Theme
HAIR & STYLEതലമുടി വച്ചുപിടിപ്പിക്കല്‍, സൗന്ദര്യവര്‍ധന ശസ്ത്രക്രിയ നടത്തേണ്ടത് ഡോക്ടര്‍ മാത്രം

തലമുടി വച്ചുപിടിപ്പിക്കല്‍, സൗന്ദര്യവര്‍ധന ശസ്ത്രക്രിയ നടത്തേണ്ടത് ഡോക്ടര്‍ മാത്രം

ന്യൂഡല്‍ഹി. തലമുടി വച്ചുപിടിപ്പിക്കല്‍. സൗന്ദര്യവര്‍ധന ശസ്ത്രക്രിയ എന്നിവയ്ക്ക് സമൂഹമാധ്യമങ്ങളില്‍നിന്നോ ശില്‍പശാലകളില്‍ നിന്നോ പഠിച്ചെടുത്ത വിദ്യകള്‍ മതിയാകില്ലെന്നു വ്യക്തമാക്കി ദേശീയ മെഡിക്കല്‍ കമ്മിഷന്‍ (എന്‍എംസി) മാര്‍ഗരേഖ പുറപ്പെടുവിച്ചു. തലമുടി വച്ചുപിടിപ്പിക്കലുമായി ബന്ധപ്പെട്ട പരിശോധന, ശസ്ത്രക്രിയ, പരിചരണം എന്നിവ ലൈസന്‍സുളള ഡോക്ടര്‍മാര്‍ മാത്രമേ നടത്താവൂ.പ്ലാസ്റ്റിക് സര്‍ജറിയില്‍ എംസിഎച്ച്, ഡിഎന്‍ബി എന്നിവയോ ത്വക്കുരോഗ ചികിത്സയില്‍ പിജിയോ ഉളളവര്‍ക്കാണ് ഇതിന് അര്‍ഹതയുളളത്. തലമുടിവച്ചുപിടിപ്പിക്കല്‍ ക്ലിനിക്കിലും ആശുപത്രിയിലും പ്രത്യേക ശസ്ത്രക്രിയാ തിയറ്റര്‍ ഉണ്ടായിരിക്കണം. അടിയന്തര സാഹചര്യം നേരിടാനുളള സൗകര്യവും വേണം.
സൗന്ദര്യവര്‍ധന ചികിത്സ നടത്തേണ്ടത് പാഠ്യപദ്ധതി പ്രകാരം പരിശീലനം ലഭിച്ച റജിസ്റ്റോഡ് ഡോക്ടര്‍മാരുടെ പേരില്‍ പകരം ആള്‍ ചികിത്സ നടത്തിയാല്‍ ക്രമക്കേടായി കാണുമെന്നും എന്‍എംസി വ്യക്തമാക്കി. സലൂണുകളിലും ബ്യൂട്ടി പാര്‍ലറുകളിലും ഇത്തരം ചികിത്സകള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് എന്‍എംസി മാര്‍ഗരേഖയിറക്കിയത്. ഡല്‍ഹിയിലെ സലൂണില്‍ 30,000 രൂപയ്ക്കു തലമുടി മാറ്റി വയ്ക്ക്ല്‍ ശസ്ത്രക്രിയ നടത്തിയ ആള്‍ മരിച്ചതില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സഹോദരന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു വ്യാജ ചികിത്സകരെ നിയന്ത്രിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോടു നിര്‍ദേശിച്ചിരുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme