സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്യുന്ന പാരസെറ്റമോളും അമോക്‌സിസിലിനും ഉള്‍പ്പെടെ പ്രധാന മരുന്നുകള്‍ നിലവാര പരിശോധനയില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നു സ്വകാര്യ കമ്പനികളും ചെറുകിടയൂണിറ്റുകളും നിര്‍മിച്ചു വിതരണം ചെയ്യുന്ന മരുന്നുകള്‍ക്കു പുറമേ, സര്‍ക്കാര്‍ സ്ഥാപനമായ ആലപ്പുഴയിലെ കേരള സ്‌റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് (കെഎസ്ഡിപിഎല്‍) ഉല്‍പാദിപ്പിക്കുന്ന മരുന്നുകളാണ് ഇങ്ങനെ പരാജയപ്പെടുന്നത് സ്വകാര്യ കമ്പനികള്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമ്പോള്‍ സര്‍ക്കാര്‍ സ്ഥാപനമായകെഎസ്ഡി പിഎലിനെതിരെ ഒന്നും ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയിലാണ് മെഡിക്കല്‍ കോര്‍പറേഷന്‍.
ഈ വര്‍ഷം ജൂണ്‍ വരെ സംസ്ഥാനത്തെ ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാര്‍ ശേഖരിച്ച വിവിധ മരുന്ന് സാംപിളുകളില്‍ 125 എണ്ണവും നിലവാര പരിശോധനയില്‍ പരാജയപ്പെട്ടു ഇതില്‍ 43 മരുന്നുകളും കെഎസ്ഡിപിഎല്‍ ഉല്‍പാദിപ്പിച്ച താണ്. ഇവര്‍ നിര്‍മിച്ച അമോക്‌സിസിലിന്റെ 24 സാംപിളുകള്‍ മോശം നിലവാരത്തിലുളളതാണ് ആസ്പിരിന്‍, ആല്‍ബെന്‍ഡസോള്‍ തുടങ്ങിയ മരുന്നുകള്‍ക്കും പ്രശ്‌നമുണ്ട്.
കഴിഞ്ഞ വര്‍ഷം ആകെ 219 മരുന്നുകളാണ് നിലവാരമില്ലാത്തതായി കണ്ടെത്തിയിട്ടുളളത് ഇതില്‍ 27 എണ്ണവും കെഎസ്ഡിപിഎല്‍ നിര്‍മിച്ചതായിരുന്നു ആസ്പിരിന്‍, ആല്‍ബെന്‍ഡസോള്‍, പോവിഡോണ്‍ എന്നിവയാണ് ആ വര്‍ഷം പരാജയപ്പെട്ടത് ഗോവയിലെ ജിനോ ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മിച്ച പാരസെറ്റമോളിന്റെ 3 ബാച്ചുകള്‍ നിലവാര പരിശോധനയില്‍ പരാജയപ്പെട്ടു 2 ബാച്ചുകളുടെ വിതരണം കൂടി മരവിപ്പിച്ചിരിക്കുന്നതിനാല്‍ ആകെ 60 ലക്ഷത്തോളം ഗുളികകള്‍ പിന്‍ വലിക്കേണ്ട സ്ഥിതിയിലാണ്
കോടിക്കണക്കിനു രൂപയാണ് സര്‍ക്കാര്‍ കെഎസ്ഡിപിഎലിനായി ചെലവഴിക്കുന്നത്. ബജറ്റ് വിഹിതത്തിനു പുറമേ വര്‍ഷം 60 കോടി രൂപയുടെ ഉല്‍പന്നങ്ങള്‍ കെഎസ്ഡിപിഎലില്‍ നിന്ന് മെഡിക്കല്‍ കോര്‍പറേഷന്‍ വാങ്ങുന്നുമുണ്ട്
നിലവാര പരിശോധനയില്‍ പരാജയപ്പെട്ടാല്‍, ശേഷിക്കുന്ന മരുന്ന് എങ്ങനെ നശിപ്പിക്കണം എന്നു തീരുമാനിക്കും വരെ ആ ബാച്ചിന്റെ വിതരണം മരവിപ്പിക്കുന്നതാണു രീതി നിയമനടപടികള്‍ ആരംഭിക്കു കരാര്‍ റദ്ദാക്കി നിരതദ്രവ്യം കണ്ടുകെട്ടും കരാര്‍ പ്രകാരമുളള ശേഷിക്കുന്ന തുക തടഞ്ഞുവയ്ക്കും നഷ്ടം ഇതുകൊണ്ട് നികത്താന്‍ സാധിച്ചില്ലെങ്കില്‍ കമ്പനിയുടെ വസ്തുവകകള്‍ കണ്ടു കെട്ടും കെഎസ്ഡിപിഎല്‍ സര്‍ക്കാര്‍ സ്ഥാപനം ആയതിനാല്‍ ഈ നടപടികളൊന്നും അവര്‍ക്ക് ബാധകമാകില്ല.
സ്ഥിരീകരിച്ച് കെഎസ്ഡിപിഎല്‍
ചില മരുന്നുകള്‍ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടിട്ടുണ്ട് അമോക്‌സിസിലിന്റെ കുപ്പി സീല്‍ ചെയ്യുന്നതിലെ സാങ്കേതിക പ്രശ്‌നമാണ് കുരുക്കായത് ഈ മരുന്ന് പിന്‍വലിച്ചു. മറ്റു മരുന്നുകളുടെ നിര്‍മാണത്തിലും സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടായി. ഇതു പരിഹരിക്കുന്നതിനുളള പഠനം പൂര്‍ത്തിയായയെന്നും കെഎസ്ഡിപിഎല്‍ മാനേജിങ് ഡയറക്ടര്‍ ഇ. എ സുബ്രഹ്മണ്യന്‍ അറിയിച്ചു.