ആശങ്ക വേണ്ട, ജാഗ്രത മതിയെന്ന് ആരോഗ്യവകുപ്പ് പറയുമ്പോഴും ചെള്ളുപനി മരണങ്ങളില്‍ ആശങ്ക കനക്കുന്നു. ഈമാസം ആറുപേര്‍ കൂടി മരിച്ചതോടെ സ്ഥാനത്ത് കഴിഞ്ഞ പത്തുമാസത്തിനിടെ 18 ജീവനുകളാണ് ചെള്ളുപനിയില്‍ പൊലിഞ്ഞത്.സമാന ലക്ഷണവുമായി രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മരിച്ചവരും രോഗബാധിതരും ഏറെയും കുട്ടികളും ചെറുപ്പക്കാരുമെന്നത് രോഗത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഈ വര്‍ഷം ഇതുവരെ 519 പേര്‍ക്ക് രോഗം സ്ഥി രീകരിച്ചു. സമാനലക്ഷണങ്ങളു മായി 100 പേര്‍ ചികിത്സ തേടിയിട്ടുമുണ്ട്.റിപ്പോര്‍ട്ട് ചെയ്യുന്ന 75 ശതമാനവും ചെള്ളുപനി തിരുവനന്തപുരം ജില്ലയിലാണ്. വയനാട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലും രോഗം റിപ്പോര്‍ട്ട് ചെയ്യുന്നു. രോഗം വ്യാപകമാകുമ്പോഴും കൃത്യമായ കാരണം ഇനിയും ആരോഗ്യവകുപ്പ് കണ്ടത്തിയിട്ടില്ല. ‘ഓറിയന്‍ഷ്യ സുസുഗാമുഷി’ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഗുരുതരമായ പകര്‍ച്ചവ്യാധി എന്നാണ് ലോകാരോഗ്യ സംഘടനതന്നെ വ്യക്തമാക്കിയിട്ടുള്ളത്. എലി, അണ്ണാന്‍, മുയല്‍ തുടങ്ങി കരണ്ടുതിന്നുന്ന ജീവികളിലാണ് രോഗാണുക്കള്‍ കാണപ്പെടുന്നത്.
HAIR & STYLEശമനമാല്ലാതെ ചെളളുപനി;മരിച്ചവരില്‍ ഏറെയും കുട്ടികളും ചെറുപ്പക്കാരും
ശമനമാല്ലാതെ ചെളളുപനി;മരിച്ചവരില്‍ ഏറെയും കുട്ടികളും ചെറുപ്പക്കാരും
Previous article
Next article