ബദാം ലഘുഭക്ഷണമാക്കുന്നത് വയറിലെ കൊഴുപ്പും അരക്കെട്ടിലെ അമിതവണ്ണവും കുറയ്ക്കുന്നു, അത് വഴി ഹൃദ്രോഗ സാധ്യത ഘടകങ്ങളും. ശ്രദ്ധാപൂര്‍വ്വവും ആരോഗ്യകരവുമായ ഭക്ഷണക്രമം ക്രമീകരിക്കണമെന്ന് വിദഗ്ധര്‍ ഓര്‍മ്മപ്പെടുത്തുന്നു. വൈവിധ്യമാര്‍ന്ന പോഷകങ്ങളുടെ ഉറവിടവും ഹൃദയത്തിന് ആരോഗ്യകരമായ ലഘുഭക്ഷണവുമായ ബദാം ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ ഹൃദ്രോഗ സാദ്ധ്യതകള്‍ ഒരു പരിധി വരെ തടയാന്‍ കഴിയുന്നു
പതിവ് വ്യായാമവും സജീവമായ ജീവിതശൈലിയും ആരോഗ്യമുള്ള ഹൃദയത്തിനുള്ള ഒരു മാര്‍ഗമാണ്. എന്‍ഡോര്‍ഫിന്‍, ഡോപാമൈന്‍ എന്നിവ പുറത്തുവിടാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് വ്യായാമമെന്നും അതുവഴി സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കാമെന്നും ഫിറ്റ്നസ് ആന്‍ഡ് സെലിബ്രിറ്റി ഇന്‍സ്ട്രക്ടര്‍, യാസ്മിന്‍ കറാച്ചിവാല അഭിപ്രായപ്പെട്ടു. നിങ്ങളുടെ ശരീരത്തിന് അനുയോജ്യമായ വ്യായാമം തെരഞ്ഞെടുക്കാന്‍ പ്രൊഫഷണലുമായി ബന്ധപ്പെടണമെന്നും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം എടുക്കുന്നത് ഉറപ്പാക്കണമെന്നും അവര്‍ പറഞ്ഞു. മികച്ച പോഷകഗുണങ്ങളുള്ള ബദാം പോലുള്ള ആരോഗ്യകരവും ഊര്‍ജം വര്‍ദ്ധിപ്പിക്കുന്നതുമായ ലഘുഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും