ആരോഗ്യരംഗത്ത് വീണ്ടും നിര്‍ണായക നേട്ടവുമായി കിംസ്ഹെല്‍ത്ത്. ഗര്‍ഭപാത്രത്തിലെ ഭാരമേറിയ ട്യൂമര്‍ നീക്കം ചെയ്തു. കൊല്ലം സ്വദേശിനിയായ യുവതിയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും 6.5 കിലോ ഭാരമേറിയ ട്യൂമറാണ് നീക്കം ചെയ്തത്.
ശരീരത്തില്‍ ഏതെങ്കിലും ഭാഗത്ത് നിയന്ത്രണമില്ലാതെ വളരുന്ന കോശമാണ് ട്യൂമര്‍. കഴിഞ്ഞ ഒരു വര്‍ഷത്തോളം ട്യൂമറുമായി ജീവിച്ച യുവതി അടിവയറ്റിലെ കഠിനമായ വീക്കവും അസഹ്യമായ വേദനയെയും തുടര്‍ന്നാണ് കിംസ്ഹെല്‍ത്തില്‍ എത്തിയത്. ഒ പിയിലെ പരിശോധനയിലാണ് ഗര്‍ഭപാത്രത്തില്‍ നിന്നും വളരുന്ന മുഴയാണ് അസഹ്യമായ വേദനയ്ക്ക് കാരണമെന്ന് മനസ്സിലായത്. തുടര്‍ന്ന് എം ആര്‍ ഐ സ്‌കാന്‍ മുതലായ വിദഗ്ദ്ധ പരിശോധനകള്‍ നടത്തുകയും, ഗര്‍ഭപാത്രം നീക്കം ചെയ്യണമെന്ന നിഗമനത്തില്‍ എത്തുകയുമായിരുന്നു. ഏകദേശം ഒമ്പത് മാസത്തോളം പ്രായമായ ഗര്‍ഭപാത്രത്തിന്റെ വളര്‍ച്ചയുള്ള ട്യൂമര്‍ മൂന്ന് മണിക്കൂര്‍ നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെയാണ് നീക്കം ചെയ്തത്
വളരെ അപൂര്‍വമായി മാത്രമാണ് ഗര്‍ഭപാത്രത്തില്‍ ഇത്രയും വലിപ്പമുള്ള ട്യൂമര്‍ രൂപപ്പെടുക. ഇത്തരം മുഴകള്‍ വൃക്ക, വന്‍കുടല്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ സാദ്ധ്യതയുണ്ട്. അതുപോലെ തന്നെ മറ്റ് അവയങ്ങളെ ബാധിക്കാതെ ഇത്രയും വലിപ്പമുള്ള ട്യൂമര്‍ നീക്കം ചെയ്യുക വലിയ വെല്ലുവിളിയായിരുന്നുവെന്ന് ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. സജിത്ത് മോഹന്‍ ആര്‍ പറഞ്ഞു.
ഒരു വര്‍ഷം മുന്‍പ് തന്നെ വയറുവേദനയും വീക്കവും അനുഭവപ്പെട്ടിരുന്നെങ്കിലും ആശുപത്രിയില്‍ പോകാന്‍ ഉള്ള ഭയമാണ് രോഗാവസ്ഥ സങ്കീര്‍ണമാക്കിയത്. ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗവും സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ റഫീഖ. പി, കണ്‍സല്‍ട്ടന്റ് ഡോ. സജിത്ത് മോഹന്‍ ആര്‍, അനസ്‌തേഷ്യ വിഭാഗം കണ്‍സല്‍ട്ടന്റ് ഡോ വല്ലി അടങ്ങുന്ന മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. സങ്കീര്‍ണതകള്‍ നിറഞ്ഞ ശസ്ത്രക്രിയയ്ക്ക് ശേഷം പൂര്‍ണ്ണ ആരോഗ്യവതിയായി യുവതി ആശുപത്രി വിട്ടു. ഇത്രയും നാള്‍ അനുഭവിച്ച ബുദ്ധിമുട്ടിന് അറുതി കിട്ടിയ സന്തോഷത്തിലാണ് രോഗിയും ബന്ധുക്കളും.