- Advertisement -Newspaper WordPress Theme
HAIR & STYLEകുട്ടികളിലെ ലഹരി ഉപയോഗം തിരിച്ചറിയാം

കുട്ടികളിലെ ലഹരി ഉപയോഗം തിരിച്ചറിയാം

കുട്ടികളുയുടെ ലഹരിമരുന്ന് ഉപയോഗം തുടക്കത്തിലേ തിരിച്ചറിയാതെ പോകുന്നതാണു മിക്കപ്പോഴും ലഹരിക്ക് അവര്‍ അടിപ്പെട്ടുപോകാന്‍ കാരണം. ഉത്തരവാദിത്തങ്ങളെ അവഗണിക്കുക. എടുത്തു ചാട്ടം, നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ പൊതുവേ ലഹരി ഉപയോഗിക്കുന്നവരില്‍ കാണാനാകും. ആ ലക്ഷണങ്ങളോ ഇനി പറയുന്ന സൂചനകളോ കണ്ടാല്‍ അവരെ സൂക്ഷമമായി നിരീക്ഷിക്കണം.

1 ശാരീരിക സൂചനകള്‍
ചുവന്നകണ്ണുകള്‍, അധികം വികസിച്ചതോ ചുരുങ്ങിയതോ ആയ കൃഷ്ണമണി

.വിശപ്പ്, ഉറക്കം, രൂപം എന്നിവയില്‍ പെട്ടെന്നുളള മാറ്റം

ശ്വാസം, ശരീരം, വസത്രം എന്നിവയില്‍ അസാധാരണമായ ഗന്ധം

2 പെരുമാറ്റ സൂചനകള്‍

.പഠനത്തിലും അനുബന്ധ പ്രവര്‍ത്തനങ്ങളിലും പിന്നാക്കം പോവുക, ക്ലാസില്‍ കയറുന്നതു കുറയുക

. രഹസ്യസ്വഭാവം പുലര്‍ത്തുന്ന പെരുമാറ്റങ്ങള്. സൗഹ്യദങ്ങളിലും ഹോബികളിലും പൊടുന്നനെയുളള മാറ്റം

3 മാനസിക സൂചനകള്‍

. അകാരണമായ ഭയം, ഉത്കണ്ഠ

. അഭിരുചികളിലും വ്യക്തിത്വത്തിലും അകാരണമായ മാറ്റം

. അസ്വാസ്ഥ്യം, ദേഷ്യം, വൈകാരികമായ ഏറ്റക്കുറച്ചിലുകള്‍

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme