പലവീട്ടമ്മമാരും ഇന്ന് നടക്കുന്നത് കുറവാണ്. പലരും വാഹനങ്ങളിലാണ് യാത്രകള്‍. അടുത്ത കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നതും മക്കളെ സ്‌കൂള്‍ ബസിനടുത്ത് കൊണ്ടാക്കുന്നതുമുള്‍പ്പടെയുള്ള ചെറിയ യാത്രകള്‍ ഇപ്പോള്‍ വാഹനങ്ങളിലായി മാറി. വീടിനകത്തുള്ള നടത്തം മാത്രമായി ചിലരുടേത്. ഇതിനെ തുടര്‍ന്ന് പലരും രോഗങ്ങള്‍ക്ക് പെട്ടന്ന് അടിമപ്പെടുകയും അകാലമരണത്തിലേക്ക് പോവുകയും ചെയ്യുന്നു. ഒരു പത്ത് മിന്നിട്ട് നിങ്ങള്‍ നടക്കു, നിങ്ങളുടെ ശരീരത്തില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
നടക്കുന്നത് ഏറ്റവും ലളിതമായ വ്യായാമ വഴിയാണ്. ആര്‍ക്കും ചെയ്യാവുന്ന ഒന്നാണിത്. ഏറെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന പഠനം ഹൃദയ പ്രശ്നങ്ങള്‍, ചില ക്യാന്‍സറുകള്‍, അകാല മരണം എന്നിവയൊഴിവാക്കാന്‍ സഹായിക്കുന്നതായി ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് സ്പോട്സ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പറയുന്നു.
ദിവസവും 11 മിനിറ്റെങ്കിലും നടന്നാല്‍ അകാല മരണസാധ്യത 25 ശതമാനം കുറയുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
30 മില്യണില്‍ കൂടുതല്‍ ആളുകളുടെ ഹെല്‍ത്ത് ഡേറ്റയെ അടിസ്ഥാനമാക്കി പ്രസിദ്ധീകരിച്ചതാണ് ഇത്.
ഈ റിപ്പോര്‍ട്ട് പ്രകാരം ദിവസവുമുള്ള നടത്തം ആളുകളില്‍ ഹൃദയ പ്രശ്നങ്ങള്‍ കുറയ്ക്കാനും ചില ക്യാന്‍സര്‍ സാധ്യതകള്‍ അകറ്റാനും ആയുസ് കൂട്ടാനും സഹായിക്കുന്നതായി പറയുന്നു.
10ല്‍ ഒന്നെന്ന നിരക്കിലുള്ള അകാല മരണം നാം ദിവസവും അല്‍പം അനങ്ങിയാല്‍ തന്നെ ഒഴിവാക്കാവുന്നതാണെന്ന് പഠനത്തിന്റെ സ്റ്റാറ്റിസ്റ്റിക്കല്‍ അനലൈസിസ് പറയുന്നു.
ദിവസവുമുള്ള 11 മിനിറ്റ് നടത്തം മരണ സാധ്യത മാത്രമല്ല, രോഗ സാധ്യതകളും കുറയ്ക്കുന്നുണ്ട്. ആളുകള്‍ക്ക് ഹൃദയ രോഗങ്ങള്‍ക്കുള്ള സാധ്യത 17 ശതമാനം കുറയ്ക്കുന്നതായും ക്യാന്‍സര്‍ സാധ്യത 7 ശതമാനം കുറയ്ക്കുന്നതായും പഠനം പറയുന്നു .
ചില പ്രത്യേക ക്യാന്‍സറുകളുടെ സാധ്യത, അതായത് മെലോയ്ഡ് ലുക്കീമിയ, മെലോമ, വയറ്റിലെ ചില ക്യാന്‍സറുകള്‍ എന്നിവ വരാനുള്ള സാധ്യത 26 ശതമാനം വരെ ദിവസവുമുള്ള 11 മിനിറ്റ് വ്യായാമം സഹായിക്കുന്നതായി പഠനത്തില്‍ പറയുന്നു