- Advertisement -Newspaper WordPress Theme
AYURVEDAഎല്ലുകളെ ബാധിക്കുന്ന ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍

എല്ലുകളെ ബാധിക്കുന്ന ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍

ആദ്യഘട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം തന്നെ. എങ്കിലും ചില സൂചനകള്‍ കാണുന്നപക്ഷം നമുക്കത് പരിശോധിക്കാന്‍ സാധിക്കും.അധികവും എല്ല് ക്യാന്‍സര്‍ ബാധ തുടങ്ങുന്നത് നീളം കൂടിയ എല്ലുകളില്‍ നിന്നാണ്. കാലിലെ എല്ല്, കയ്യിലെ എല്ല് പോലൊക്കെ. എവിടെയാണ് ട്യൂമറുണ്ടാകുന്നത് എങ്കില്‍ അവിടെ പുറത്തേക്കായി മുഴ കാണാനുള്ള സാധ്യതയുണ്ട്. ഇത് ചിലരില്‍ വേദനയുള്ളതായിരിക്കും

മറ്റ് ചിലരില്‍ അത്ര വേദന കാണുന്നതായിരിക്കില്ല. എന്തായാലും കൈകാലുകളില്‍ ഇത്തരത്തിലുള്ള വളര്‍ച്ചകള്‍ കണ്ടാല്‍ പരിശോധന നിര്‍ബന്ധമെന്ന് ചുരുക്കം. കൈകാലുകളില്‍ മാത്രമല്ല ശരീരത്തിലെവിടെ അസാധാരണമായ വളര്‍ച്ച കണ്ടാലും അത് ക്യാന്‍സറസ് ആണോയെന്ന പരിശോധന നടത്തേണ്ടത് നിര്‍ബന്ധമാണ്.

ക്യാന്‍സറസ് ആയ ട്യൂമര്‍ എവിടെയാണ് ഉണ്ടായിരിക്കുന്നത് എങ്കില്‍ അവിടെ പുറമേക്ക് മുഴ കണ്ടില്ലെങ്കില്‍ പോലും നീര് വയ്ക്കാനും വേദന അനുഭവപ്പെടാനും സാധ്യതയുണ്ട്. ആദ്യമൊക്കെ വേദന വന്നുപോകും. ചലനങ്ങള്‍ക്ക് പരിമിതിയും നേരിടും. എന്നാല്‍ പിന്നെപ്പിന്നെ ഈ വേദന മാറാതിരിക്കും. ഇത്തരം സാഹചര്യത്തിലേക്ക് എത്തും മുമ്പ് തന്നെ ഡോക്ടറെ കാണാന്‍ ശ്രമിക്കുക.
കുട്ടികളിലാണെങ്കില്‍ അധികവും കാല്‍മുട്ടിനും പരിസരത്തുമായി തന്നെയാണ് ഇങ്ങനെ മുഴയും നീരുമെല്ലാം കാണാറ്. പലരും ഇത് നിസാരമാക്കി കളയാറുമുണ്ട്.

എല്ല് ക്യാന്‍സര്‍ സന്ധികള്‍ക്ക് സമീപത്തായാണ് ഉണ്ടാകുന്നതെങ്കില്‍ ഇവിടെ സന്ധികളിലും വീക്കം കാണാം. പൊതുവില്‍ എല്ല് ക്യാന്‍സറില്‍ ശ്രദ്ധിക്കേണ്ടത് എല്ലുകള്‍ക്കോ സന്ധികള്‍ക്കോ സമീപത്തായുള്ള വളര്‍ച്ച, നീര്, വേദന, ചലനങ്ങള്‍ക്ക് പരിമിതിയുണ്ടാകുന്നുണ്ടോ എന്നീ കാര്യങ്ങളൊക്കെയാണ്.ഇതിന് പുറമെ മറ്റ് പല ക്യാന്‍സറിലുമെന്ന പോലെ അസഹനീയമായ തളര്‍ച്ച, പെട്ടെന്ന് ശരീരഭാരം കുറയുക, ഇടയ്ക്കിടെ പനി, അസ്വസ്ഥത, വിളര്‍ച്ച എന്നിങ്ങനെയുള്ള ലക്ഷണങ്ങളും ഉണ്ടോയെന്ന് പരിശോധിക്കണം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme