- Advertisement -Newspaper WordPress Theme
AYURVEDAകഠിനമായ വേദനയും പനിയും; യുവതിയുടെ സ്‌കാനിംഗ് റിപ്പോര്‍ട്ട് കണ്ട് ഡോക്ടറുടെ പോലും കണ്ണ് തള്ളി, ചതിച്ചത്...

കഠിനമായ വേദനയും പനിയും; യുവതിയുടെ സ്‌കാനിംഗ് റിപ്പോര്‍ട്ട് കണ്ട് ഡോക്ടറുടെ പോലും കണ്ണ് തള്ളി, ചതിച്ചത് ചായ

വേദന സഹിക്കാനാവാത്തതോടെയാണ് സിയാവോയെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് ചെയ്തപ്പോഴാണ് ഡോക്ടര്‍ പോലും അതിശയിച്ച് പോയത്. വൃക്കയില്‍ 300ലധികം കല്ലുകള്‍. ആവിയില്‍ വേവിച്ച ചെറിയ ബണ്ണുകള്‍ പോലെയാണ് ഇവ കാണപ്പെടുന്നതെന്നാണ് ഡോക്ടര്‍ പറയുന്നത്. ഉടനടി പ്രമുഖ യൂറോളജിസ്റ്റായ ഡോ. ലിം ച്യേ – യാംഗിന്റെ ചികിത്സ തേടി. അപ്പോഴാണ് ഇത്രയും ഗുരുതരമായ വൃക്ക രോഗം ഉണ്ടായതിന്റെ കാരണം പുറത്തുവന്നത്. സിയാവോയുടെ ഇഷ്ടപാനീയമായ ബബിള്‍ ടീ ആണ് ഈ രോഗത്തിന് കാരണം.

ബബിള്‍ ടീ സ്ഥിരമായി കുടിച്ചതിലൂടെ യുവതിയുടെ ശരീരത്തില്‍ നിര്‍ജ്ജലീകരണം ഉണ്ടായി. സിയാവോ വെള്ളത്തിന് പകരം ബബിള്‍ ടീ ആണ് കുടിച്ചിരുന്നത്. തായ്വാന്‍ ജനസംഖ്യയുടെ ഏകദേശം 9.6% പേര്‍ക്കും വൃക്കയില്‍ കല്ലുകള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്ന് ഡോ. ലിം പറഞ്ഞു. കാല്‍സ്യം, പ്രോട്ടീന്‍ എന്നിവയുടെ അളവ് കൂടുന്നത് വൃക്കയില്‍ കല്ലുകളുണ്ടാകുന്നതിന് പ്രധാന കാരണമാകുന്നു. വേനല്‍ കാലത്ത് നിര്‍ജ്ജലീകരണം ഉണ്ടാകുന്നതിനാല്‍ ഈ സമയത്ത് അസുഖം ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. സിയാവോയുടെ ശരീരത്തില്‍ നിന്നും ശസ്ത്രക്രിയയിലൂടെ കല്ലുകള്‍ നീക്കം ചെയ്തു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme