സൈ്വന്‍ ഫ്ളൂ അഥവാ പന്നിപ്പനി എല്ലാവരേയും ഭീതിയിലാക്കി പടര്‍ന്നു പിടിയ്ക്കുകയാണ്. നൂറു കണക്കിനു പേര്‍ ഇതു ബാധിച്ചു മരിച്ചു കഴിഞ്ഞു. നിരവധി പേര്‍ക്ക് ഇതിന്റെ ലക്ഷണങ്ങള്‍ കാണുന്നു. തുടക്കത്തില്‍ കണ്ടുപിടിച്ചു ചികിത്സിച്ചാല്‍ പൂര്‍ണമായി ഭേദമാക്കാവുന്ന ഒരു രോഗമാണിത്.
സാധാരണയായി പന്നികളില്‍ കണ്ടുവരുന്ന ഇന്‍ഫല്‍വന്‍സ എ വൈറസാണ് ഇതിനു കാരണം. ഇത് മനുഷ്യരിലേയ്ക്കും പടരും. ആളുകളില്‍ നിന്നും ആളുകളിലേയ്ക്കു പെട്ടെന്നു പടരുന്നുവെന്നാതാണ ഈ രോഗത്തെ കൂടുതല്‍ ഗുരുതരമാക്കുന്നതും.
ശ്വാസത്തിലൂടെയാണ് ഇത് പ്രധാനമായും പടരുക. ചുമ, തുമ്മല്‍ എന്നിവ ഇതിനിടയാക്കാം. ഈ വൈറസുള്ള ഒരു പ്രതലത്തില്‍ തൊടുന്നതും രോഗം പടരാന്‍ ഇടയാക്കും. പനി, ചുമ, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, തളര്‍ച്ച, ഛര്‍ദി, വയറിളക്കം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.
ഇത്തരം രോഗമുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കുക. വായും മൂക്കുമെല്ലാം കര്‍ച്ചീഫ് കൊണ്ടു മൂടി പുറത്തിറങ്ങുക. നല്ലപോലെ കൈ കഴുകുക. പന്നിപ്പനി തടയാന്‍ പറ്റിയ വാക്‌സിനുകള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നതിനാല്‍ നാം തന്നെ ശ്രദ്ധ ചെലുത്തേണ്ടത് ആവശ്യമാണ്.
പന്നിയിറച്ചി കഴിയ്ക്കുന്നതു കൊണ്ടു പന്നിപ്പനി വരുമെന്നു പറയാനാകില്ല. എങ്കിലും ഒഴിവാക്കുന്നതാണ് നല്ലത്. കഴിയ്ക്കുകയാണെങ്കില്‍ നല്ലപോലെ വൃത്തിയാക്കി നല്ലപോലെ വേവിച്ചു മാത്രം കഴിയക്കുക.
പനി വന്നാല്‍ ഉടനടി ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ചു ഇത്തരം ലക്ഷണങ്ങളുണ്ടെങ്കില്‍.
ശ്വസിയ്ക്കാന്‍ പ്രയാസം, വെള്ളം കുടിയ്ക്കാനുള്ള ബുദ്ധിമുട്ട്, നീല നിറമുള്ള ചര്‍മം, പനി തുടങ്ങിയവ കുട്ടികളില്‍ പന്നിപ്പനി ബാധിച്ചാല്‍ കണ്ടുവരുന്ന ചില ലക്ഷണങ്ങളാണ്.
ദിവസവും രാവിലെ കഴുകി വൃത്തിയാക്കിയ അഞ്ച് തുളസിയിലകള്‍ കഴിക്കുന്നത് ഉത്തമമാണ്. രോഗശമനത്തിന് സഹായിക്കുന്ന നിരവധി ഘടകങ്ങള്‍ തുളസിയിലടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശത്തെയും, തൊണ്ടയെയും ശുദ്ധീകരിക്കുകയും നിങ്ങളുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുക വഴി അണുബാധയെ ചെറുക്കാനുമാവും.
രണ്ട് വെളുത്തുള്ളി രാവിലെ ആദ്യം കഴിക്കണം. ഇത് ചെറുചൂടുള്ള വെള്ളത്തിനൊപ്പം വിഴുങ്ങാം. വെളുത്തുള്ളി ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. പാല്‍ അലര്‍ജിയില്ലാത്തവര്‍ ഒരു ഗ്ലാസ്സ് ചൂടുള്ള അല്ലെങ്കില്‍ ചെറുചൂടുള്ള പാല്‍ എല്ലാ ദിവസവും അല്പം മഞ്ഞളും ചേര്‍ത്ത് കഴിക്കുന്നത് ഉത്തമമാണ്.
അവസാനത്തേതും എന്നാല്‍ പ്രധാനപ്പെട്ടതുമായ ഒന്നാണ് ശുചിത്വം. ദിവസം പലതവണ ചൂട് വെള്ളത്തില്‍ സോപ്പ് ഉപയോഗിച്ച് കൈകഴുകണം. പ്രത്യേകിച്ച് ആഹാരത്തിന് ശേഷം. ഓരോ തവണയും നിങ്ങള്‍ ഒരു ഡോര്‍ ഹാന്‍ഡില്‍, നോബ് പോലുള്ള പ്രതലത്തില്‍ കൈവെയ്ക്കുമ്പോള്‍ ഫ്‌ലു വൈറസുകള്‍ ശരീരത്തിലെത്താം. പ്രത്യേകിച്ച് ഒരു പൊതു സ്ഥലത്ത് നിന്ന് മടങ്ങിയെത്തുമ്പോള്‍, അല്ലെങ്കില്‍ പൊതുവാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍.